നഗരസഭയുടെ 20 പദ്ധതികള്‍ നേടിയെടുത്ത കരാറുകാരനെതിരെ 9 മാസം മുമ്പ് നല്‍കിയ പരാതിയില്‍ കേസെടുത്തില്ലെന്നാരോപിച്ച് നാട്ടുകാര്‍ നിവേദനവുമായി വിജിലന്‍സില്‍; അന്വേഷണം ആവശ്യപ്പെട്ട് ഐ എന്‍ എല്ലും രംഗത്ത്
Nov 22, 2016, 16:20 IST
കാസര്‍കോട്: (www.kasargodvartha.com 22/11/2016) കാസര്‍കോട് നഗരസഭയുടെ 2016- 17 വര്‍ഷത്തെ 30 കരാറുകളില്‍ 20 പദ്ധതികളും നേടിയെടുത്ത കരാറുകാരന്‍ ശിഹാബിനെതിരെ കൊല്ലമ്പാടിയിലെ നാട്ടുകാര്‍ നിവേദനവുമായി വിജിലന്‍സ് മുമ്പാകെ എത്തി. നഗരസഭയിലെ 15-ാം വാര്‍ഡില്‍ പെട്ട കൊല്ലമ്പാടി ജുമാമസ്ജിദ് റോഡിലെ കള്‍വേര്‍ട്ട് നിര്‍മ്മാണത്തില്‍ കൃത്രിമം നടന്നു എന്നാരോപിച്ചാണ് പരാതിയുമായി നാട്ടുകാര്‍ വീണ്ടും രംഗത്ത് വന്നത്.
2016 ഫെബ്രുവരി മൂന്നിന് ഇതു സംബന്ധിച്ച് കാസര്‍കോട് വിജിലന്‍സ് ഡിവൈഎസ്പിക്ക് നാട്ടുകാര്‍ ഒപ്പിട്ട് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ യാതൊരു അന്വേഷണവും നടന്നിരുന്നില്ല. അണങ്കൂര്‍ കൊല്ലമ്പാടി റോഡില്‍ അനുവദിച്ച കള്‍വേര്‍ട്ട് ജോലി മറ്റൊരു സ്ഥലത്ത് ചെയ്തതായും എസ്റ്റിമേറ്റില്‍ പറഞ്ഞ പ്രകാരമുള്ള ജോലികളല്ല നടത്തിയതെന്നുമാണ് നാട്ടുകാരുടെ പരാതി. അര ഇഞ്ച് ജില്ലി കൊണ്ട് ചെയ്യേണ്ട കോണ്‍ക്രീറ്റ് ജോലി ഒന്നര ഇഞ്ച് ജില്ലി കൊണ്ടാണ് ചെയ്തതെന്നും പൂഴിക്ക് പകരം ജില്ലി പൗഡര്‍ ഉപയോഗിച്ചാണ് കോണ്‍ക്രീറ്റും ഭിത്തിയും മിനുക്കു പണികളും നടത്തിയതെന്നുമാണ് ആക്ഷേപം.
സൂപ്പര്‍വൈസര്‍ അടക്കമുള്ളവരുടെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തി നടത്തേണ്ടതെങ്കിലും ഒരു ഉദ്യോഗസ്ഥന്‍ പോലും പ്രവര്‍ത്തി നടക്കുന്ന സ്ഥലം സന്ദര്‍ശിക്കുകയോ നിര്‍മ്മാണ പ്രവര്‍ത്തനത്തിലെ കൃത്രിമം തടയാന്‍ രംഗത്ത് വരികയോ ചെയ്തിട്ടില്ല. ഇവര്‍ കൃത്രിമത്തിന് കൂട്ടുനില്‍ക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കൃത്രിമമായി നിര്‍മ്മിച്ച ഭിത്തികള്‍ പൊളിച്ചുമാറ്റി എസ്റ്റിമേറ്റ് പ്രകാരം പുനര്‍ വര്‍ക്കുകള്‍ ചെയ്യണമെന്നും ജോലി ചെയ്യുന്ന സമയത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം ഉറപ്പുവരുത്തണമെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നുമാണ് കൊല്ലമ്പാടി നിവാസികള്‍ ആവശ്യപ്പെടുന്നത്.
അതിനിടെ കാസര്‍കോട് നഗരസഭയിലെ കരാറുകള്‍ സ്വന്തക്കാര്‍ക്ക് നല്‍കുന്നതായുള്ളആരോപണം സംബന്ധിച്ച് ഉന്നത തല അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഐ എന്‍ എല്ലും, എന്‍ വൈ എല്ലും രംഗത്ത് വന്നിട്ടുണ്ട്. നഗരസഭ ഭരണസമിതിയുടെ അഴിമതിയാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും ഇതു സംബന്ധിച്ച് ഉന്നത തല അന്വേഷണം വേണമെന്നും നാഷണല്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് റഹീം ബെണ്ടിച്ചാല്‍ ആവശ്യപ്പെട്ടു.
Related News:
എന്റെ കീഴില്‍ 200 ഓളം തൊഴിലാളികളുണ്ട്, മിക്‌സിംഗ് യന്ത്രമുള്‍പെടെയുള്ള എല്ലാ ഉപകരണങ്ങളും, 5 വര്‍ഷമായി കരാര്‍ രംഗത്തുള്ള എനിക്കെതിരെ ഒരു അഴിമതി ആരോപണവും ഉണ്ടായിട്ടില്ല: ആരോപണങ്ങള്‍ക്ക് മറുപടിയുമായി കരാറുകാരന്‍ ശിഹാബ്
കാസര്‍കോട് നഗരസഭയില്‍ 30 കരാറുകളില്‍ 20ഉം നേടിയെടുത്തത് കൗണ്‍സിലറുടെ ബന്ധു
Keywords: Kasaragod, Kerala, Kasaragod-Municipality, Contractors, Contractor Shihab on tender controversy, Complaint against contractor.