city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നഗരസഭയില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; പ്രതിപക്ഷം കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 17.07.2018) കാഞ്ഞങ്ങാട് നഗരസഭയില്‍ വ്യാപക ക്രമക്കേടെന്ന് ആരോപിച്ച് പ്രതിപക്ഷം കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു. ചട്ടങ്ങള്‍ പാലിക്കാതെ നഗരത്തില്‍ വ്യാപകമായി കെട്ടിടങ്ങള്‍ പണിയുന്നുവെന്നും ചില സ്ഥാപനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ വഴിവിട്ട സഹായം നല്‍കുന്നുവെന്നും ആരോപിച്ചാണ്കൗണ്‍സില്‍ യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചത്.

നഗരസഭയില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; പ്രതിപക്ഷം കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു

ഉദ്യോഗസ്ഥരുടെയും ഭരണപക്ഷത്തിന്റെയും മൗനാനുവാദത്തോടെ അനധികൃത കെട്ടിടങ്ങള്‍ നിര്‍മിക്കുന്നുവെന്നും പടന്നക്കാട് മേല്‍പ്പാലത്തില്‍ തെരുവ് വിളക്ക് സ്ഥാപിക്കാനുള്ള പദ്ധതി അട്ടിമറിച്ചുവെന്നും ആരോപണമുണ്ട്. ഇതേതുടര്‍ന്നാണ് യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചത്. നഗരത്തിലെ ചില സ്ഥാപനങ്ങള്‍ക്ക് അനുബന്ധ രേഖകളൊന്നുമില്ലാതെയാണ് ലൈസന്‍സ് നല്‍കുന്നതെന്നും ചില ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തുന്ന കൗണ്‍സിലര്‍മാരെപ്പോലും പലവട്ടം ഉദ്യോഗസ്ഥന്മാര്‍ നടത്തിക്കുന്നതായി കൗണ്‍സിലര്‍ റംഷീദ് ആരോപിച്ചു.

നഗരസഭക്ക് യാതൊരു ചെലവുമില്ലാതെ മേല്‍പ്പാലത്തിന് വിളക്ക് സ്ഥാപിക്കാന്‍ ചിലര്‍ തയ്യാറാകുകയും അതിനുള്ള അനുമതിപത്രം ഉള്‍പ്പെടെ നല്‍കിയിട്ടും നഗരസഭ ഇക്കാര്യത്തില്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചതെന്ന് 27-ാം വാര്‍ഡ് കൗണ്‍സിലര്‍ അബ്ദുര്‍ റസാഖ് തായിലക്കണ്ടി ആരോപിച്ചു.

നമ്പ്യാര്‍ക്കാല്‍ അണക്കെട്ടിനോടനുബന്ധിച്ച് വേളിക്കായല്‍ മാതൃകയില്‍ ടൂറിസം പദ്ധതി നടപ്പാക്കുമെന്നും ഇതിനുള്ള അനുമതി ലഭിച്ചതായും ചെയര്‍മാന്‍ യോഗത്തെ അറിയിച്ചു. നഗരസഭയിലെ 43 എഡിഎസുമാര്‍ക്ക് അരലക്ഷം രൂപയും 487 കുടുംബശ്രീകള്‍ക്ക് പതിനായിരം രൂപയും ഗ്രാന്റ് അനുവദിച്ചതായും ചെയര്‍മാന്‍ പറഞ്ഞു.

കാസര്‍കോട് ജില്ലയില്‍ ആദ്യമായി നഗരസഭയില്‍ സ്വാന്തനം ഗ്രൂപ്പ് ആരംഭിച്ചു. വീടുകളില്‍ ചെന്ന് രക്തപരിശോധന, പ്രമേഹ പരിശോധന എന്നിവ നടത്തുന്നതാണ് ഈ ഗ്രൂപ്പ്. അഞ്ചു ദിവസങ്ങളില്‍ വാര്‍ഡുകളിലും രണ്ടു ദിവസം നഗരസഭയിലുമായിരിക്കും ഈ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുക എന്നും ചെയര്‍മാന്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kanhangad, Kasaragod, Municipality, Allegation against Kanhangad Municipality 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia