city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നഗരത്തില്‍ യുവാവിന് വെട്ടേറ്റ സംഭവം ആസൂത്രിത നാടകമെന്ന് പോലീസ്; കേസില്‍ വാദി പ്രതിയായി

കാസര്‍കോട്: (www.kasargodvartha.com 03/07/2016) കാസര്‍കോട് നഗരത്തില്‍ യുവാവിന് വെട്ടേറ്റുവെന്ന് പറഞ്ഞ സംഭവം ആസൂത്രിത നാടകമായിരുന്നുവെന്ന് പോലീസ്. ഇതോടെ കേസില്‍ വാദി പ്രതിയായി. യുവാവിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ചെട്ടുംകുഴി ഹിദായത്ത്‌നഗര്‍ സ്വദേശിയും കാസര്‍കോട്ടെ ഫാന്‍സി കടയിലെ ജോലിക്കാരനുമായ അസ്ഹറുദ്ദീനെ (24)തിരെയാണ് പോലീസ് കേസെടുത്തത്. പോലീസിനെ കബളിപ്പിച്ചതിനും നാട്ടില്‍ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിനുമെതിരെയാണ് കേസ്. വെള്ളിയാഴ്ച വൈകുന്നേരം 3.30 മണിയോടെ പ്രസ് ക്ലബ് ജംഗ്ഷന്‍ ആനവാതുക്കല്‍ റോഡില്‍ ബൈക്കില്‍ സഞ്ചരിക്കവെ ഓമ്‌നി വാനിലെത്തിയ ഒരു സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചുവെന്നായിരുന്നു യുവാവിന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ്, ഡി വൈ എസ് പി മുരളീധരന്‍, കാസര്‍കോട് സി ഐ എം പി ആസാദ്, എസ് ഐ രജ്ഞിത്ത് രവീന്ദ്രന്‍, എസ് പിയുടെ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വെട്ടേറ്റുവെന്ന് പറയുന്ന സംഭവം വ്യാജമാണെന്ന് തെളിഞ്ഞത്. നഗരത്തിലെ സി സി ടി വി ക്യാമറകളും കടകള്‍ക്ക് മുന്നിലും മറ്റു സ്ഥാപനങ്ങള്‍ക്ക് മുന്നിലും സ്ഥാപിച്ച ക്യാമറകളും പോലീസ് അരിച്ചുപൊറുക്കിയിരുന്നു. എന്നാല്‍ സംഭവ സമയത്തിന് മുമ്പോ, ശേഷമോ യുവാവ് പറഞ്ഞ ഓമ്‌നി വാന്‍ കടന്നുപോകുന്നതായി കണ്ടെത്തിയിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ യുവാവിന്റെ പുറത്തും കൈക്കുമുണ്ടായ മുറിവ് സ്വയം ഏല്‍പ്പിച്ചതാണെന്നും ഇതിന് മറ്റൊരാളുടെ സഹായം ലഭിച്ചതായും കണ്ടെത്തുകയായിരുന്നു.

മുറിവേല്‍പ്പിക്കാന്‍ സഹായിച്ച യുവാവും കേസില്‍ പ്രതിയാകുമെന്ന് പോലീസ് സൂചിപ്പിച്ചു. ഇയാളെ പിടികൂടാനുള്ള അന്വേഷണം ഊര്‍ജിതമാക്കി. അസ്ഹറുദ്ദീന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പനിപിടിച്ച് കിടക്കുന്നതിനാല്‍ അറസ്റ്റ് ചെയ്തിട്ടില്ല. യുവാവ് ചികിത്സയില്‍ കഴിയുന്ന വാര്‍ഡിന് പോലീസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്.

ഈയൊരു അക്രമത്തിന്റെ പേരില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. യുവാവ് നല്‍കിയത് വ്യാജ പരാതിയാണെന്ന് കോടതിയെ അറിയിക്കുമെന്നും കേസ് തള്ളണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്നും കാസര്‍കോട് സി ഐ എം പി ആസാദ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പോലീസ് ആക്ട് 117, ഐ പി സി 153 വകുപ്പ് എന്നിവ അനുസരിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അസ്ഹറുദ്ദീനെതിരെ കേസെടുത്തത്.


നഗരത്തില്‍ യുവാവിന് വെട്ടേറ്റ സംഭവം ആസൂത്രിത നാടകമെന്ന് പോലീസ്; കേസില്‍ വാദി പ്രതിയായി

Related News: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ വാനിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പിച്ചു

കാസര്‍കോട് നഗരത്തില്‍ യുവാവിന് വെട്ടേറ്റ സംഭവത്തില്‍ ദുരൂഹത; അന്വേഷണം വഴിത്തിരിവില്‍
Keywords : Youth, Stabbed, Injured, Hospital, Complaint, Investigation, Accuse, Kasaragod, Asharudheen, Complainant becomes accused. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia