നഗരത്തില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ 12 വയസുകാരിയെ വനിതാ സെല്ലിലേക്ക് മാറ്റി
Mar 9, 2015, 23:36 IST
കാസര്‍കോട്: (www.kasargodvartha.com 09/03/2015) നഗരത്തില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ 12 വയസുകാരിയെ വനിതാ സെല്ലിലേക്ക് മാറ്റി. തിങ്കളാഴ്ച രാത്രിയാണ് നുള്ളിപ്പാടിയില്‍ കെയര്‍വെല്‍ ആശുപത്രിക്ക് സമീപം 12 വയസുകാരിയെ കണ്ടെത്തിയത്.
കുട്ടിയുടെ കൈയ്യില്‍ സ്‌കൂള്‍ ബാഗ് ഉണ്ടായിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസെത്തി പെണ്‍കുട്ടിയെ വനിതാ സെല്ലിലേക്ക് മാറ്റുകയായിരുന്നു. തന്റെ പിതാവ് നേരത്തെ മരണപ്പെട്ടിരുന്നുവെന്നും രണ്ടാനച്ഛന്റെയും മാതാവിന്റെയും കൂടെയാണ് കഴിഞ്ഞിരുന്നതെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്.
കാസര്‍കോടിന് സമീപത്ത് തന്നെയാണ് പെണ്‍കുട്ടിയുടെ വീട്. വീട് വിടാനുണ്ടായ സാഹചര്യം എന്താണെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. വിവരമറിഞ്ഞ് പെണ്‍കുട്ടിയുടെ മാതാവ് സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാല്‍ കുട്ടിയുടെ വിശദമായ മൊഴിയെടുത്ത ശേഷമേ മാതാവിനൊപ്പം വിട്ടയക്കൂ എന്നാണ് പോലീസ് പറയുന്നത്.

Keywords : Kasaragod, Kerala, Student, Girl, Police, Natives, Women's sell, Hospital.