city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നഗരത്തിലെ ഹോട്ടലുകളില്‍ പരിശോധന

നഗരത്തിലെ ഹോട്ടലുകളില്‍ പരിശോധന
File Photo
കാസര്‍കോട്: ശബരിമല സീസണ്‍ പ്രമാണിച്ച് സിവില്‍ സപ്ലൈസ്, ഭക്ഷ്യ സുരക്ഷ, റവന്യു, ലീഗല്‍ മെട്രോളജി വകുപ്പുകളുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തിലെ കറന്തക്കാട് മുതല്‍ മുള്ളേരിയ വരെയുള്ള പ്രധാന പാതയിലെ ഹോട്ടലുകളിലും കടകളിലും പരിശോധന നടത്തി. പരിശോധനയില്‍ ചെര്‍ക്കള ടൗണിലെ ഹോട്ടല്‍ ഉഡുപ്പി, വിദ്യാനഗറിലെ ഹോട്ടല്‍ റിലാക്‌സ് എന്നിവയില്‍ ഗുരുതരമായ ന്യൂനതകള്‍ കണ്ടെത്തി.

ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസര്‍ക്ക് റിപോര്‍ട്ട് കൈമാറി. വിലനിലവാരം പ്രദര്‍ശിപ്പിക്കാതിരിക്കുക, ശുചിത്വം പാലിക്കാതിരിക്കുക. തുടങ്ങിയ വീഴ്ചകള്‍ വരുത്തിയ കടകള്‍ക്കെതിരെയും നടപടി സ്വീകരിക്കും. കെ.എ. മുഹമ്മദ്, ജില്ലാ സപ്ലൈ ഓഫീസര്‍, ഐ. രാമപ്രസാദ് ഷെട്ടി, അസിസ്റ്റന്റ് കണ്‍ട്രോളര്‍ ലീഗല്‍ മെട്രോളജി, എം.ടി.അനൂപ് കുമാര്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍ (കാസര്‍കോട് സര്‍ക്കിള്‍), ഡി.സി. ദിലീപ് കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ (കാസര്‍കോട്) തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റെയ്ഡ്.

Keywords:  Mulleria, Hotel, Kasaragod, Kerala, Raid, Shabarimala Season, Karandakkad, Uduppi, Vidyanagar, Malayalam News, Kerala Vartha

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia