ധ്യാനകേന്ദ്രത്തില്‍ പോലീസ് റെയ്ഡ്
Apr 6, 2012, 15:59 IST
പയ്യന്നൂര്‍: അന്തേവാസികളായ യുവതികളെ പീഡിപ്പിക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് ദേവസ്യ മുല്ലക്കരയുടെ പുളിങ്ങോത്തെ ധ്യാനകേന്ദ്രത്തില്‍ പോലീസ് റെയ്ഡ് നടത്തി. ദേവസ്യയുടെ പുളിങ്ങോം വാഴക്കുണ്ടത്തെ ആത്മാഭിഷേകം വചനാശ്രമത്തിലാണ് തളിപ്പറമ്പ് എ എസ് പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തിയത്. 50ഓളം അന്തേവാസികളാണ് ദേവസ്യ മുല്ലക്കരയുടെ ധ്യാനകേന്ദ്രത്തിലുള്ളത്. അന്തേവാസികളായ രണ്ട് യുവതികള്‍ ധ്യാനകേന്ദ്രത്തില്‍ തങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പീഡിപ്പിക്കപ്പെടുന്നതായി ആരോപിച്ച് പയ്യന്നൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഹരജി സ്വീകരിച്ച കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് വചനാശ്രമത്തില്‍ റെയ്ഡ് നടത്തിയത്. പരാതി ഉന്നയിച്ച യുവതികളെ പോലീസ് മോചിപ്പിച്ച് കോടതിയില്‍ ഹാജരാക്കി. ഇവരുടെ മൊഴി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലും നിരവധി വചന പ്രഘോഷണങ്ങളും ധ്യാനവും നടത്തി പ്രശസ്തി നേടിയ ആളാണ് ദേവസ്യ മുല്ലക്കര.
Keywords: Police-raid, payyannur, Kasaragod
Keywords: Police-raid, payyannur, Kasaragod