city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ധനകാര്യ സ്ഥാപനം കൊള്ളയടിക്കാന്‍ പദ്ധതിയിട്ട അഞ്ചംഗ സംഘം റിമാന്‍ഡില്‍

കുമ്പള: (www.kasargodvartha.com 23.10.2014) കുബണൂരിലെ ആള്‍പാര്‍പില്ലാത്ത വീട്ടില്‍ താമസിച്ച് ധനകാര്യസ്ഥാപനം കൊള്ളയടിക്കാന്‍ പദ്ധതിയിടുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ച സംഘം റിമാന്‍ഡില്‍.  കാസര്‍കോട് സി.ജെ.എം. കോടതിയാണ് പ്രതികളെ 15 ദിവസത്തേക്കു റിമാന്‍ഡു ചെയ്തത്.

നിലവില്‍ ഇവര്‍ക്കു മറ്റു കവര്‍ച്ചകളുമായി ബന്ധമില്ലെന്നാണ് ചോദ്യം ചെയ്യലില്‍ വ്യക്തമായതെന്നു കുമ്പള സി.ഐ. സുരേഷ് ബാബു പറഞ്ഞു. മുംബൈ സ്വദേശികളായ ഭാസ്‌ക്കരന്‍(62), ദീനാനാഥ്(59), മൃത്യുഞ്ജയന്‍(32), കര്‍ണാടക സ്വദേശി ജയശീലന്‍(36), ഉപ്പള കോടിബയല്‍ സ്വദേശി അബ്ദുല്‍ അസീസ് (48)എന്നിവരാണ് റിമാന്‍ഡിലായത്.

തിങ്കളാഴ്ച രാത്രിയാണ്  നാട്ടുകാര്‍ കവര്‍ച്ചാ സംഘത്തെ വീടു വളഞ്ഞു പിടികൂടി പോലീസിനു കൈമാറിയത്.  മഞ്ചേശ്വരം ആനക്കല്ലിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനം കൊള്ളയടിക്കാനായിരുന്നു പദ്ധതി.

ഒരു തോക്ക്, ആറു തിരകള്‍, മൂന്നു വാള്‍, കയര്‍, പ്ലാസ്റ്റര്‍, വ്യാജ നമ്പര്‍ പ്ലേറ്റുകള്‍, അഞ്ച് മൊബൈലുകള്‍, പണം എന്നിവ പ്രതികള്‍ താമസിച്ച വീട്ടില്‍ നിന്നു പോലീസ് കണ്ടെടുത്തു. പ്രതികള്‍ സഞ്ചരിക്കാന്‍ ഉപയോഗിച്ച ടവേര കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ധനകാര്യ സ്ഥാപനം കൊള്ളയടിക്കാന്‍ പദ്ധതിയിട്ട അഞ്ചംഗ സംഘം റിമാന്‍ഡില്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia