ദേശീയപാത വികസനം: കുടിയൊഴിപ്പിക്കല്‍ ഉടന്‍ തുടങ്ങും; 2167 കെട്ടിടങ്ങള്‍ പൊളിയും
Nov 27, 2012, 19:49 IST
കാഞ്ഞങ്ങാട്: ദേശീയപാത നാലുവരിയായി വികസിപ്പിക്കുന്നതിന് കണ്ടെത്തിയ സ്ഥലത്ത് നിന്ന് കുടിയൊഴിപ്പിക്കല്‍ ഉടന്‍ തുടങ്ങും. ഗസറ്റ് പരസ്യപ്പെടുത്തുക പോലും ചെയ്യാതെ സ്ഥലം സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിക്കൊണ്ട് 3-ഡി വിജ്ഞാപനം അതിരഹസ്യമായി അധികൃതര്‍ പൂര്‍ത്തിയാക്കി.
ദേശീയപാതാ വികസനത്തിന്റെ ആദ്യ റീച്ചായ കാസര്‍കോട് തലപ്പാടി മുതല്‍ കണ്ണൂര്‍ വളപട്ടണം വരെയുള്ള മേഖലയില്‍ റിപോര്‍ട് പ്രകാരം ഏറ്റെടുക്കുന്ന ആകെ ഭൂമി 749.07 ഏക്കറാണ്. അതില്‍ 496. 47 ഏക്കര്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയാണ്. ആവശ്യമായ തെളിവെടുപ്പ് പോലും നടത്താതെ ഭൂരിഭാഗം ജില്ലകളിലും പരിസ്ഥിതി ആഘാത പഠനവും നടത്തിക്കഴിഞ്ഞു. എന്‍വയോണ്‍മെന്റ് ഇംപാക്ട് അസസ്‌മെന്റ് റിപോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. അശാസ്ത്രീയമായ നിര്‍ദേശങ്ങളാണ് റിപോര്‍ട്ടിലുള്ളത്. ഫലത്തില്‍ ആവശ്യമായ പുനരധിവാസ നടപടികളില്ലാതെ വ്യാപകമായ കുടിയൊഴിപ്പിക്കലിനാണു വഴിതെളിഞ്ഞിരിക്കുന്നത്.
എന്നാല്‍ റിപോര്‍ടില്‍ പുനരധിവാസത്തിനും റോഡ് വികസനത്തിനും ഈ മേഖലയില്‍ ആവശ്യപ്പെട്ടിരിക്കുന്ന തുക 151 കോടിയാണ്. ഇതേ റീച്ചില്‍ റിപോര്‍ട് പ്രകാരം പുനരധിവാസവും റോഡ് നിര്‍മാണവുമുള്‍പ്പെടെ 1157.16 കോടിയുടെ പദ്ധതിയാണുള്ളത്.
ഫീഡ് ബാക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കണ്‍സല്‍ട്ടന്‍സിയാണ് റിപോര്‍ട് തയാറാക്കിയത്. തലപ്പാടി-വളപട്ടണം മേഖലയില്‍ മാത്രം റിപോര്‍ടനുസരിച്ച് 2167 കെട്ടിടങ്ങള്‍ പൊളിക്കേണ്ടി വരും. ഇതില്‍ 2110 എണ്ണം സ്വകാര്യ കെട്ടിടങ്ങളാണ്. ഇതില്‍തന്നെ 1121 എണ്ണം വാണിജ്യ കെട്ടിടങ്ങാണ്. 899 വീടുകളും 57 മത സ്ഥാപനങ്ങളുമുണ്ട്. ഇതനുസരിച്ചു സംസ്ഥാനം മുഴുവനുമുള്ള ശരാശരി കണക്കെടുത്താല്‍ കുടിയൊഴിപ്പിക്കലിന്റെ ഭീകരത വ്യക്തമാകും. 151 കോടിയുടെ പുനരധിവാസം കണക്കാക്കുമ്പോള്‍ 500 ഏക്കര്‍ ഭൂമിക്ക് ഇതു വീതിച്ചാല്‍ ഒരു സെന്റിന് 30,000 രൂപ വീതം കിട്ടും. 12.5 ശതമാനം ആദായ നികുതിയും അടക്കണം. മാര്‍ക്കറ്റ് വിലയനുസരിച്ചു വിവിധയിടങ്ങളില്‍ ലക്ഷങ്ങള്‍ മുതല്‍ കോടികള്‍ വരെ കിട്ടുന്ന ഭൂമിയാണിത്.
സംസ്ഥാന വ്യാപകമായി പുനരധിവാസത്തിനു കേന്ദ്ര, സര്‍ക്കാര്‍ നീക്കിവച്ചത് 3000 കോടി മാത്രമാണ്. കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ 850 കോടിയുടെ പുനരധിവാസ പാക്കേജുമുണ്ട്. രണ്ടും ചേര്‍ത്താല്‍ തന്നെ തുക വളരെ അപര്യാപ്തമായിരിക്കും. സംസ്ഥാന പാക്കേജിലെ കര്‍ശന വ്യവസ്ഥകളും നഷ്ടത്തിന്റെ തോതു വര്‍ധിപ്പിക്കും. സംസ്ഥാന പാക്കേജില്‍ മുഴുവന്‍ ഭൂമിയും നഷ്ടപ്പെടുന്നവര്‍ക്കു മാത്രമാണ് പുനരധിവാസം. എത്ര ഭൂമി നഷ്ടപ്പെട്ടാലും കിട്ടുന്നത് മൂന്നു സെന്റ മാത്രമാണ്. സ്ഥിര വരുമാനക്കാരനു ആനുകൂല്യം കിട്ടില്ല. മൂന്നുവര്‍ഷമായി കച്ചവടം നടത്തുന്ന കച്ചവടക്കാര്‍ക്കു രണ്ടു ലക്ഷം രൂപയുടെ ആനുകൂല്യമുണ്ട്. ഇവിടെ പണിയെടുക്കുന്ന രണ്ടുതൊഴിലാളികള്‍ക്ക് ആറു മാസത്തേക്കു നഷ്ടപരിഹാരവും നല്‍കും. കച്ചവട സ്ഥാപനങ്ങളുടെ കെട്ടിട ഉടമകള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ ഭൂമി കണ്ടെത്തി കെട്ടിട സൗകര്യമൊരുക്കികൊടുക്കാനാണു നിര്‍ദേശം.
2011 സെപ്തംബര്‍ 21 നാണ് സ്ഥലമെടുപ്പിന്റെ ആദ്യ നോട്ടിഫിക്കേഷന്‍ വന്നത്. നാഷണല്‍ ഹൈവേ റൂള്‍ അനുസരിച്ച് ഒരു വര്‍ഷത്തിനുള്ളി ല്‍ 3 ഡി നോട്ടിഫിക്കേഷന്‍ നടത്തണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കാര്യമായ പഠനങ്ങളില്ലാതെ 3ഡി നോട്ടിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയത്. 3ഡി നോട്ടിഫിക്കേഷനോടെ ഫലത്തി ല്‍ ഭൂമി സര്‍ക്കാരിന്റെ കൈയിലായി. ഇനി ഉടമകളുടെ കൈവശമുള്ള പന്ത്രണ്ടോളം രേഖകള്‍ ഏറ്റെടുക്കുന്ന 3 ജി നോട്ടിഫിക്കേഷന്‍കൂടി പൂര്‍ത്തിയാകുന്നതോടെ കുടിയൊഴിപ്പിക്കല്‍ നടപടി ആരംഭിക്കും. രാജ്യത്തെ ദേശീയപാതാ വികസനത്തിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണു ദേശീയപാതാ വികസന അതോറിറ്റി സംസ്ഥാനത്ത് 10000 കി.മി. ദേശീയ പാത നാലുവരിയാക്കി വികസിപ്പിക്കുന്നത്.അടുത്ത വര്‍ഷത്തോടെ പ്രവൃത്തി തുടങ്ങാനാണ് അതോറിറ്റിയുടെ ആലോചന. നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരാധനാലയങ്ങള്‍ സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ ഉന്നത തലയോഗവും ഉടന്‍ ചേരും. ബി.ഒ.ടി. അടിസ്ഥാനത്തിലാണ് നിര്‍മാണം നടത്തുക.
Related news:

Keywords: National highway, Desolation, Thalappady, Kasaragod, Valapattanam, Kerala, Malayalam news