ദേശീയപാതയില്‍ ട്രാന്‍സ്‌ഫോര്‍മറിന് സമീപം തീപിടുത്തം; ദുരന്തം ഒഴിവായത് തലനാരിഴക്ക്
Feb 15, 2017, 13:46 IST
നായന്മാര്‍മൂല: (www.kasargodvartha.com 15.02.2017) ദേശീയ പാതയില്‍ ട്രാന്‍സ്‌ഫോര്‍മറിന് സമീപം തീപിടുത്തമുണ്ടായത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി. നായന്മാര്‍മൂലയില്‍ ദേശീയപാതയോട് ചേര്‍ന്നുള്ള ട്രാന്‍സ്‌ഫോര്‍മറിന് സമീപമാണ് വന്‍ തീപിടുത്തമുണ്ടായത്. ട്രാന്‍സ്‌ഫോര്‍മറിന് സമീപം പടര്‍ന്നുപന്തലിച്ച കുറ്റിക്കാടിനും പുല്ലിനും ഇവിടെ തള്ളിയിരുന്ന മാലിന്യത്തിനുമാണ് തീപിടിച്ചത്.
മുകളിലൂടെ കടന്നു പോകുന്ന വൈദ്യുതി കമ്പിയില്‍ നിന്നും തീപൊരി ചിതറിത്തെറിച്ചാണ് തീപിടുത്തമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും സമയോചിതമായ ഇടപെടല്‍ മൂലമാണ് വന്‍ദുരന്തം ഒഴിവായത്. ട്രാന്‍സ്‌ഫോര്‍മറിലേക്ക് തീ പടര്‍ന്നിരുന്നുവെങ്കില്‍ അത് വന്‍ ദുരന്തത്തിന് വഴിവെക്കുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, National highway, Naimaramoola, fire, fire force, Transformer, news, Fire near transformer