ദേശാഭിമാനി ലേഖകനു നേരെ ഗുണ്ടാ അക്രമണം; പ്രതി അറസ്റ്റില്‍
Dec 13, 2013, 12:17 IST
കാസര്‍കോട്: ദേശാഭിമാനി സീനിയര്‍ റിപോര്‍ട്ടറും പ്രസ് ക്ലബ് മുന്‍ ജനറല്‍ സെക്രട്ടറിയുമായ മുഹമ്മദ് ഹാഷിമിന് (39) നേരെ ഗുണ്ടാ അക്രമണം. വ്യാഴാഴ്ച രാത്രി ചെന്നിക്കരയിലെ മണി എന്ന യുവാവാണ് ഇരുമ്പ് വടികൊണ്ട് അടിച്ചുപരിക്കേല്‍പിച്ചത്.
പ്രതിയെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ്.ഐ. ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തു. നുള്ളിപ്പാടിയില്‍ ഹാഷിം താമസിക്കുന്ന വീടിനു മുന്നില്‍വെച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് ഓട്ടോയിലിരുന്ന് മദ്യപിക്കുകയായിരുന്ന മണിയുടേയും മറ്റുള്ളവരുടേയും നടപടി ഹാഷിം എതിര്‍ത്തിരുന്നു. ഹാഷിമിന് നേരെ വധഭീഷണിമുഴക്കിയാണ് ഇവര്‍ പിന്നീട് പിരിഞ്ഞുപോയത്.
രാത്രി 10 മണിയോടെ ഹാഷിമിന്റെ പിതാവ് എം.എ. അബ്ദുല്ല താമസിക്കുന്ന വീട്ടില്‍ മണി അതിക്രമിച്ചുകയറി കൊലവിളിനടത്തിയപ്പോള് പിതാവ് അബ്ദുല്ല ഹാഷിമിനെ ഫോണില്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ തൊട്ടടുത്ത വീട്ടില്‍നിന്നും ഹാഷിം എത്തിയപ്പോഴാണ് മണി ഇരുമ്പ് വടികൊണ്ട് ഹാഷിമിനെ അക്രമിച്ചത്.
ബഹളംകേട്ട് വീട്ടുകാരും നാട്ടുകാരും ഓടിയെത്തിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച മണിയെ പിന്നാലെയെത്തിയ പോലീസ് പിടികൂടുകയായിരുന്നു. പരിക്കേറ്റ ഹാഷിമിനെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നിക്കര, നുള്ളിപ്പാടി ഭാഗങ്ങളില്‍ മദ്യപാന്മാരുടേയും ഗുണ്ടകളുടേയും വിളയാട്ടം ശക്തമായിരിക്കുകയാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Man, Assault, Injured, Kerala, Report, Deshabimani, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:
പ്രതിയെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ്.ഐ. ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തു. നുള്ളിപ്പാടിയില്‍ ഹാഷിം താമസിക്കുന്ന വീടിനു മുന്നില്‍വെച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് ഓട്ടോയിലിരുന്ന് മദ്യപിക്കുകയായിരുന്ന മണിയുടേയും മറ്റുള്ളവരുടേയും നടപടി ഹാഷിം എതിര്‍ത്തിരുന്നു. ഹാഷിമിന് നേരെ വധഭീഷണിമുഴക്കിയാണ് ഇവര്‍ പിന്നീട് പിരിഞ്ഞുപോയത്.

ബഹളംകേട്ട് വീട്ടുകാരും നാട്ടുകാരും ഓടിയെത്തിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച മണിയെ പിന്നാലെയെത്തിയ പോലീസ് പിടികൂടുകയായിരുന്നു. പരിക്കേറ്റ ഹാഷിമിനെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നിക്കര, നുള്ളിപ്പാടി ഭാഗങ്ങളില്‍ മദ്യപാന്മാരുടേയും ഗുണ്ടകളുടേയും വിളയാട്ടം ശക്തമായിരിക്കുകയാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752