ദേളിയില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
Mar 26, 2015, 00:46 IST
കാസര്‍കോട്: (www.kasargodvartha.com 25.03.2015) ദേളി കുന്നുംപാറയില്‍ കളികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ ഒരു സംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കുന്നുപാറയിലെ അബ്ദുല്‍ ജലീലിന്റെ മകന്‍ പി.വി. ഇര്‍ഷാദിനാണ് (18) കൈക്ക് വെട്ടേറ്റത്.
ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. വീട്ടിലേക്ക് മടങ്ങുന്നതിനിടെ അനില്‍ കുട്ടന്‍ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘം മദ്യ വില്‍പനയെ പോലീസിന് ഒറ്റിക്കൊടുത്തുവെന്ന് ആരോപിച്ച് മാരകായുധങ്ങളുമായി ആക്രമിക്കുകയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന ഇര്‍ഷാദ് പറഞ്ഞു.
Keywords : Kasaragod, Kerala, Deli, Youth, Assault, Hospital, Injured, Treatment, Irshad, Anil Kuttan.