ദി മെസ്സേജ് മെഡിക്കല്‍ എക്‌സിബിഷന് ജനത്തിരക്ക്
May 21, 2012, 16:26 IST
കാസര്‍കോട്: മുജാഹിദ് ജില്ലാ ഘടകം കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം സംഘടിപ്പിച്ച ദി മെസ്സേജ് മെഡിക്കല്‍ എക്‌സിബിഷന് ജനത്തിരക്ക്. ഇതിനകം നിരവധി സ്ത്രീ-പുരുഷന്മാര്‍ പ്രദര്‍ശനം കാണാനെത്തി. സൃഷ്ടിപ്പിന്റെ അല്‍ഭുതങ്ങളിലൂടെ അതുല്യനായ സൃഷ്ടാവിലേക്ക് എന്ന പ്രമേയമായാണ് എക്‌സിബിഷന്‍ സംഘടിപ്പിച്ചത്. മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങള്‍ സംഘാടകര്‍ വിശദികരിച്ചു നല്‍കുന്നു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള ബോധവല്‍ക്കരണവും എക്‌സിബിഷനില്‍ ഉണ്ട്.
ചൊവ്വാഴ്ച വൈകുന്നേരം സമാപന സമ്മേളനം കെ.എന്‍.എം. സംസ്ഥാന ട്രഷറര്‍ എം. സലാഹുദ്ദീന്‍ മദനി ഉദ്ഘാടനം ചെയ്യും.
ചൊവ്വാഴ്ച വൈകുന്നേരം സമാപന സമ്മേളനം കെ.എന്‍.എം. സംസ്ഥാന ട്രഷറര്‍ എം. സലാഹുദ്ദീന്‍ മദനി ഉദ്ഘാടനം ചെയ്യും.
Keywords: Kasaragod, The messenger medical exhibition.