തേനീച്ചയുടെ ആക്രമണത്തില്‍ സ്ത്രീകളുള്‍പ്പെടെ 5 പേര്‍ക്ക് പരിക്ക്
Feb 4, 2017, 11:00 IST
രാജപുരം: (www.kasargodvartha.com 04.02.2017) വീട് നിര്‍മ്മാണ ജോലിക്കിടെ തേനീച്ചയുടെ കുത്തേറ്റ് സ്ത്രീകളുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പൂടംകല്ല് എടക്കടവിലെ നിര്‍മ്മാണ തൊഴിലാളികളായ നീതു(19), കൊട്ടോടി ഒരള കോളനിയിലെ വെള്ളച്ചി(68), വി ഗോപി(40), എം കേശവന്‍(40), എ വിജയന്‍(33) എന്നിവര്‍ക്കാണ് തേനീച്ചയുടെ കുത്തേറ്റത്. ഇവര്‍ പൂടംകല്ല് ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. രാജപുരത്ത് വീട് നിര്‍മ്മാണ ജോലിക്കിടെ തൊഴിലാളികളെ തേനീച്ചകള്‍ ആക്രമിക്കുകയായിരുന്നു.
സമീപത്തെ മരത്തിലുണ്ടായിരുന്ന തേനീച്ചക്കൂടിനെ പരുന്ത് ആക്രമിച്ച ശേഷം പറന്നകന്നു. ഇതോടെ തേനീച്ചകള്‍ ഇരമ്പിയാര്‍ത്ത് തൊഴിലാളികള്‍ ജോലി ചെയ്യുന്നിടത്തേക്ക് അതിവേഗതയില്‍ നീങ്ങുകയായിരുന്നു. തുടര്‍ന്ന് തേനീച്ചകള്‍ തൊഴിലാളികളെ ആക്രമിക്കുകയാണുണ്ടായത്. ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ സ്ത്രീകള്‍ അടക്കമുള്ളവര്‍ ഓടുകയും അരക്കിലോമീറ്റര്‍ ദൂരെയുള്ള പുഴയില്‍ ചാടുകയും ചെയ്തു. നീന്തുന്നതിനിടയില്‍ വെള്ളച്ചിയുടെയും നീതുവിന്റെയും ദേഹത്ത് തേനീച്ചകള്‍ കുത്തുകയാണുണ്ടായത്. വളരെ പാടുപെട്ടാണ് ഇരുവരും രക്ഷപ്പെട്ടത്.
Keywords: Kasaragod, Rajapuram, Bee-attack, Injured, House, Hospital, Treatment, River, Eagle, Survived, Bee Bite; 5 Injured.