തെരുവുകളില്‍ നായ്ക്കളും വീടുകളില്‍ സി പി എമ്മും ആക്രമിക്കുന്നു: കുറുക്കോളി മൊയ്തീന്‍
Aug 30, 2016, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 30/08/2016) കര്‍ഷകരടക്കമുള്ള കേരളീയ ബഹുജനങ്ങള്‍ തെരുവുകളില്‍ നായ്ക്കളുടെ ആക്രമണത്തിന് വിധേയമാകുമ്പോള്‍ വീടുകളിലും കൃഷിസ്ഥലങ്ങളിലും സി പി എം പ്രവര്‍ത്തകര്‍ കയ്യേറ്റം നടത്തി ജീവനു വിലപേശുകയാണെന്ന് സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന പ്രസിഡണ്ട് കുറുക്കോളി മൊയ്തീന്‍ പറഞ്ഞു. സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന കാമ്പയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകരെ ദുരിതത്തിലേക്ക് തള്ളിയിടുന്ന നയമാണ് എല്‍ ഡി എഫ് സ്വീകരിച്ചുപോരുന്നതെന്നും കര്‍ഷക ഉത്പന്നങ്ങളുടെ വിലയിടിവ് കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാര്‍ പച്ചത്തേങ്ങ സംഭരണ സംവിധാനം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കര്‍ഷകരെ അവഗണിച്ചാല്‍ രാജ്യം പപ്‌സ് പെപ്‌സി സംസ്‌കാരത്തിലേക്ക് അധപതിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെപ്തംബര്‍ പകുതിയോടെ ജില്ലാ പര്യടനങ്ങള്‍ പൂര്‍ത്തീകരിക്കും. പ്രാദേശിക തലങ്ങളില്‍ സമരം സംഘടിപ്പിക്കും. സംസ്ഥാന കാമ്പയിനില്‍ സമരപ്രഖ്യാപനം നടത്തും- അദ്ദേഹം പറഞ്ഞു.
കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡണ്ട് സി എ അബ്ദുല്ലക്കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ ബി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന പ്രസിഡണ്ട് കുറുക്കോളി മൊയ്തീന്‍, ജനറല്‍ സെക്രട്ടറി ടി പി മമ്മു, ട്രഷറര്‍ എം എസ് മുഹമ്മദ് കുഞ്ഞി യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍, വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത്് എന്നിവരെ അനുമോദിച്ചു.
അബ്ദുല്ല മുഗു, കല്ലട്ര അബ്ദുല്‍ ഖാദര്‍, എ എ അബ്ദുര്‍ റഹ് മാന്‍, ഇ അബൂബക്കര്‍, എ ബി ഷാഫി, ഷരീഫ് കൊടവഞ്ചി, അസീസ് മെരിക്കെ, സി എം ഖാദര്‍ ഹാജി, പി എച്ച് അബ്ദുല്‍ ഹമീദ്, ഹസന്‍ നെക്കര, മൂസ ഹാജി കിന്നിംഗാര്‍, ഉസ്മാന്‍ പാണ്ട്യാല, ഇബ്രാഹിം ഹാജി പാലാട്ട്, ഇ ആര്‍ ഹമീദ്, ബി സി എ റഹ് മാന്‍, ഒ ടി അഹ് മദ് ഹാജി, എ പി ഹസൈനാര്‍, റസാഖ് ഹാജി, ഹസൈനാര്‍ കാഞ്ഞങ്ങാട്, ഖലീല്‍ മെരിക്കെ, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, ബി എ ഖാദര്‍ ഹാജി, അബ്ബാസ് ബന്താട്, ബി കെ ഹംസ ആലൂര്‍ പ്രസംഗിച്ചു.
Keywords : Kasaragod, CPM, Attack, Dog, Farmer, Convention, Campaign, Convention, Farmers convention conducted.