തെരുവത്ത് ട്രാന്‍സ്‌ഫോര്‍മറിന് തീപ്പിടിച്ചു
Nov 11, 2014, 20:31 IST
തളങ്കര: (www.kasargodvartha.com 11.11.2014) തെരുവത്ത് റോഡരികിലുണ്ടായിരുന്ന കെ.എസ്.ഇ.ബിയുടെ ട്രാന്‍സ്‌ഫോര്‍മറിന് തീപ്പിടിച്ചു. ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് സംഭവം. തീപ്പിടുത്തമുണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.
ഫയര്‍ഫോഴ്‌സെത്തി തീയണച്ചെങ്കിലും പൂര്‍ണമായും കത്തിനശിച്ചു. ഈസമയത്ത് വൈദ്യുതി പ്രവഹിക്കുന്നുണ്ടായിരുന്നുവെങ്കിലും വന്‍ അപകടം ഒഴിവായി. ട്രാന്‍സ്‌ഫോര്‍മര്‍ കാടുകെട്ടിയ നിലയിലായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് ഫയര്‍ ഫോഴ്‌സ് പറഞ്ഞു.

Keywords: Thalangara, Theruvath, Transformer, Fire, Fire force, Kasaragod, Kerala.