തെങ്ങിന്‍ തൈകള്‍ നശിപ്പിച്ചു
Sep 3, 2012, 14:48 IST
പടന്ന: പടന്ന അഴീക്കാലിലെ കൃഷി പറമ്പിലെ അമ്പതോളം തെങ്ങിന്‍തൈകള്‍ പിഴുതെറിഞ്ഞ് നശിപ്പിച്ചു. പരേതനായ കെ. റംസാന്‍ ഹാജിയുടെ പറമ്പിലെ മൂന്ന് വര്‍ഷം പഴക്കമായ തെങ്ങിന്‍ തൈകളാണ് കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചത്.
ചന്തേര പൊലീസില്‍ പരാതി നല്‍കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് പടന്ന പഞ്ചായത്ത് മുസ്‌ലിം ലീഗ് യോഗം ആവശ്യപ്പെട്ടു. പി.സി. മുഹമ്മദ് സാലി ഹാജി അദ്ധ്യക്ഷതവഹിച്ചു. നശിപ്പിച്ചവരെ ഉടന്‍ പിടികൂടണമെന്ന് കര്‍ഷക സംഘം പടന്ന പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുഞ്ഞിമൊയ്തീന്‍ കുട്ടി ഹാജി ആവശ്യപ്പെട്ടു.
Keywords: Sprouting coconut palm, Destroyed, Padne, Kasaragod