തൃക്കരിപ്പൂര്‍ മഹോത്സത്തിന് വര്‍ണ്ണാഭമായ തുടക്കം
Apr 1, 2012, 22:08 IST
![]() |
തൃക്കരിപ്പൂര്‍ മഹോത്സവം പ്രശസ്ത സിനിമാ താരം ഹരിശ്രീ അശോകന്‍ ഉദ്ഘാടനം ചെയ്യുന്നു |
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിലേക്കും പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ധനസമാഹരണം ലക്ഷ്യമിട്ട് തൃക്കരിപ്പൂര്‍ മിനി സ്റ്റേഡിയത്തില്‍ നടക്കുന്ന തൃക്കരിപ്പൂര്‍ മഹോത്സവത്തിന് വര്‍ണ്ണാഭമായ തുടക്കം. നൂറ്കണക്കിനാളുകളെ സാക്ഷിനിര്‍ത്തി പ്രശസ്ത സിനിമാതാരം ഹരിശ്രീ അശോകന്‍ മഹോത്സവം ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയര്‍മാന്‍ എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. ജന. കണ്‍വീനര്‍ അഡ്വ. കെ കെ രാജേന്ദ്രന്‍, പി കുഞ്ഞമ്പു, പി കോരന്‍ മാസ്റര്‍, കെ വി ലക്ഷ്മണന്‍, പി പി കുഞ്ഞിരാമന്‍ മാസ്റര്‍, കെ വി അമ്പു, കെ ഭാസ്കരന്‍ മാസ്റര്‍, സി രവി, വി കെ രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ദിവസവും വൈകിട്ട് മൂന്ന് മുതല്‍ പത്തുവരെയാണ് മഹോത്സവം നടക്കുക.
ഇന്ന് രാത്രി ഏഴിന് ഗാനമേള, അറേബ്യന്‍ ഒപ്പന എന്നീവ നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗായിക രഹനയുടെ ഇശല്‍ രാവ്, എം എസ് ബാബുരാജ് സ്മൃതി സന്ധ്യ, മുഹമ്മദ് റഫി നൈറ്റ്, പൂരക്കളി, ഒപ്പന, തിരുവാതിര മത്സരങ്ങള്‍, ഓര്‍ക്കസ്ട്ര വെച്ചുള്ള റിയാലിറ്റി ഷോ, താജുദ്ദീന്‍ വടകര നൈറ്റ്, കണ്ണൂര്‍ ഷരീഫിന്റെ ഗാനമേള, പട്ടുറുമാല്‍ മൈലാഞ്ചി രാവ്, പൂര്‍ണിമ ഭോജരാജിന്റെ സ്നേഹ സായാഹ്നം, ചരിത്ര സെമിനാര്‍, സാംസ്കാരിക സമ്മേളനം, മാജിക് ഷോ തുടങ്ങിയവ ഉണ്ടാവും.
എക്സിബിഷനില്‍ സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളുടെ പവലിയനുകള്‍, അമ്യൂസ്മെന്റ് പാര്‍ക്ക്, വാണിജ്യ സ്ഥാപനങ്ങളുടെ സ്റാളുകള്‍ എന്നിവയും ഉണ്ടാകും. രാത്രിയില്‍ പയ്യന്നൂരിനും ചെറുവത്തൂരിനും ഇടയിലെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിന് ബസ് സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Keywords: Trikaripur, Maholsavam, Kasaragod