തൃക്കരിപ്പൂരില്‍ വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കുന്നു
Jun 10, 2016, 07:30 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 10.06.2016) തൃക്കരിപ്പൂരില്‍ വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കുന്നു. മുന്‍ ഡി സി സി പ്രസിഡണ്ടും കെ പി സി സി നിര്‍വാഹക സമിതി അംഗവും സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ടുമായ കെ വെളുത്തമ്പുവിന്റെ നിര്യാണത്തില്‍ അനുശോചിച്ചാണ് തൃക്കരിപ്പൂര്‍, നടക്കാവ്, ഉദിനൂര്‍ യൂണിറ്റുകളില്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കുന്നത്. വ്യാപാരി വ്യാവസായി ഏകോപന സമിതി യൂണിറ്റ് ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്.
വ്യാഴാഴ്ച വൈകിട്ട് ഹൃദയാഘാതത്തെതുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വെളുത്തമ്പു മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 1.20 മണിയോടെ മരണപ്പെടുകയായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് ഹൃദയാഘാതത്തെതുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വെളുത്തമ്പു മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 1.20 മണിയോടെ മരണപ്പെടുകയായിരുന്നു.
Keywords: Kasaragod, Trikaripure, Harthal, KPCC, DCC, Co- Operative Bank Wise President, Shop, DCC President, Death, Unit, Udinoor, Industrial Co- Ordination Committee.