city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൃക്കരിപ്പൂരില്‍ ഗുരുദേവന്റെ ബോര്‍ഡ് പെയിന്റ് ഒഴിച്ച് നശിപ്പിച്ചു; വ്യാപക പ്രതിഷേധം

കാഞ്ഞങ്ങാട്: (www.kasargodvartha.com 26.12.2014) തൃക്കരിപ്പൂരില്‍ ഗുരുദേവന്റെ ബോര്‍ഡ് പെയിന്റ് ഒഴിച്ച് നശിപ്പിച്ചു. എസ്.എന്‍.ഡി.പി യോഗം ചെറുകാനം ശാഖയിലെ ഗുരുകൃപ പുരുഷ സ്വയം സഹായ സംഘം സ്ഥാപിച്ച ശ്രീനാരായണ ഗുരുദേവന്റെ ബോര്‍ഡാണ് സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചത്.

ശിവഗിരി തീര്‍ത്ഥാടനം നടക്കുന്ന വേളയില്‍ വിശ്വഗുരുവിനെ വികൃതമാക്കി അധിക്ഷേപിച്ച ഇരുട്ടിന്റെ ശക്തികളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ചെറുകാനത്തെ മുഴുവന്‍ തീയ്യ സമുദായ കുടുംബങ്ങളും ഇതര വിഭാഗത്തിലെ പ്രമുഖരും ആവശ്യപ്പെട്ടു. ഗുരുദേവന്റെ ദൈവദശകത്തിലെ അന്നവസ്ത്രാദി മുട്ടാതെ.. എന്ന ഭാഗം എഴുതി സംഘം സ്ഥാപിച്ച ബോര്‍ഡാണ് കഴിഞ്ഞ ദിവസം ഇരുളിന്റെ മറവില്‍ ചായം തേച്ച് നശിപ്പിച്ചത്.

വിവരമറിഞ്ഞ് ചന്തേര എസ്.ഐ പി.വി. രാജന്‍ സ്ഥലം സന്ദര്‍ശിച്ച് തെളിവെടുത്തു. അതിക്രമത്തില്‍ പ്രതിഷേധിച്ച് ചെറുകാനത്ത് പുരുഷ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. പ്രകടനത്തിന് കണ്ണന്‍ ചെറുകാനം, അപ്യാല്‍ അനില്‍കുമാര്‍, എ. പദ്മനാഭന്‍, ഇട്ടമ്മല്‍ രാജന്‍, സി. കരുണാകരന്‍, കെ.വി. ഭാസ്‌ക്കരന്‍, എ. വത്സരാജന്‍, കെ. കുമാരന്‍, പി. ദാമോദരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ചേര്‍ന്ന പൊതുയോഗം എസ്.എന്‍.ഡി.പി. യോഗം തൃക്കരിപ്പൂര്‍ യൂണിയന്‍ സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡണ്ട് എ. പദ്മനാഭന്‍ അധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി ഇട്ടമ്മല്‍ രാജന്‍ സ്വാഗതം പറഞ്ഞു.

പെരൂര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന രണ്ട് കുടുംബശ്രീ യൂണിറ്റുകള്‍, സര്‍ഗവേദി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, കുളിര്‍മ പുരുഷ കര്‍ഷക സ്വയം സഹായസംഘം എന്നിവയുടെ ഓഫീസ് കെട്ടിടവും നശിപ്പിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ബൈക്കിലെത്തിയ മുഖംമൂടി മൂവര്‍ സംഘം ഇതേകെട്ടിടത്തിന് തീയിട്ടിരുന്നു. രാവിലെയായതിനാല്‍ അതുവഴി വന്ന നാട്ടുകാര്‍ക്ക് തീ അണക്കാന്‍ സാധിച്ചതിനാല്‍ പകുതി ഭാഗം മാത്രമേ കത്തി നശിച്ചിരുന്നുള്ളൂ.

കൂടാതെ ക്ലബ്ബിന്റെ പേരിലുള്ള പെരൂര്‍ ബസ് സ്റ്റോപ്പിന്റെ നെയിംബോര്‍ഡും കീറി നശിപ്പിച്ചിരുന്നു. കക്ഷി രാഷ്ട്രീയമില്ലാതെ സാമൂഹ്യ പ്രതിബന്ധതയിലൂന്നിയുള്ള മാതൃകാപരമായ പ്രവര്‍ത്തനമാണ് സംഘടനകള്‍ നടത്തുന്നതെന്നും അക്രമത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും പുരുഷ സ്വയംസഹായ സംഘം, കുടുംബശ്രീ ക്ലബ്ബ് ക്ലബ്ബ് ഭാരവാഹികള്‍ പറഞ്ഞു.

ശ്രീനാരായണ ഗുരുദേവന്റെ ബോര്‍ഡ് നശിപ്പിച്ച സാമൂഹ്യ വിരുദ്ധ ശക്തികളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം തൃക്കരിപ്പൂര്‍ യൂണിയനും, ബി.ജെ.പി ജില്ല സെക്രട്ടറി ടി. കുഞ്ഞിരാമനും ആവശ്യപ്പെട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

തൃക്കരിപ്പൂരില്‍ ഗുരുദേവന്റെ ബോര്‍ഡ് പെയിന്റ് ഒഴിച്ച് നശിപ്പിച്ചു; വ്യാപക പ്രതിഷേധം

തൃക്കരിപ്പൂരില്‍ ഗുരുദേവന്റെ ബോര്‍ഡ് പെയിന്റ് ഒഴിച്ച് നശിപ്പിച്ചു; വ്യാപക പ്രതിഷേധം

തൃക്കരിപ്പൂരില്‍ ഗുരുദേവന്റെ ബോര്‍ഡ് പെയിന്റ് ഒഴിച്ച് നശിപ്പിച്ചു; വ്യാപക പ്രതിഷേധം

Keywords : Trikaripur, Protest, Natives, Flex board, Club, Police, Complaint, Kanhangad, Kasaragod, Kerala, Sri Narayana Guru.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia