തുലാവര്‍ഷം നാശം വിതച്ചു; നിരവധി വീടുകളും കാര്‍ഷിക വിളകളും നശിച്ചു
Oct 20, 2012, 20:07 IST
![]() |
File photo |
കാസര്‍കോട്: അപ്രതീക്ഷിതമായെത്തിയ തുലാവര്‍ഷം വ്യപകമായ നാശ നഷ്ടം വിതച്ചു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് കനത്ത ഇടിമിന്നലോടു കൂടി തുലാവര്‍ഷമെത്തിയത്. മഴ ഏതാനും ദിവസം നീണ്ടു നില്‍ക്കുമെന്നും 48 മണിക്കൂറിനുള്ളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം.
കാസര്‍കോട്ടും പരിസരങ്ങളിലും തുലാവര്‍ഷത്തില്‍ വ്യാപകമായ നാശ നഷ്ടമാണുണ്ടായത്. അണങ്കൂരിലെ സോമപ്പ പൂജാരിയുടെ വീട് മരം വീണ് തകര്‍ന്നു. കല്ലക്കട്ടയിലെ അസൈനാറിന്റെ 30 ഓളം വാഴ ശക്തമായ കാറ്റില്‍ നശിച്ചു. തൊട്ടടുത്ത സമദിന്റെ വീടിന്റെ മേല്‍ക്കുര കാറ്റില്‍ തകര്‍ന്നു. ചൗക്കി അര്‍ജാലിലെ മുഹമ്മദിന്റെ വീടിന്റെ ചുറ്റുമതില്‍ തെങ്ങ് വീണ് തകര്‍ന്നു.
മൊഗ്രാല്‍പുത്തൂര്‍ കല്ലങ്കൈയിലെ അബ്ദുര്‍ റഹ്മാന്റെ വീട്ടിലെ തെങ്ങ് വീണ് തൊട്ടടുത്ത അഷ്‌റഫിന്റെ വീട്ടിലെ കാര്‍ ഷെഡ് തകര്‍ന്നു. നാരംപാടി നെല്ലിയടുക്കയിലെ ഇബ്രാഹിന്റെ വീട് ഇടിമിന്നലില്‍ തകര്‍ന്നു. ഇലക്ട്രിക് വയറിംഗുകളും ഇലക്‌ട്രോണിക് സാധനങ്ങളും കത്തി നശിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ജനല്‍ ഗ്ലാസ് ശക്തമായ കാറ്റില്‍ തകര്‍ന്നു. ബാങ്ക് റോഡിലെ രഘുരാമ മല്ല്യയുടെ വീടിന്റെ ഗേറ്റ് തെങ്ങ് വീണ് തകര്‍ന്നു. പലയിടത്തും മരം വീണ് വൈദ്യുതി ബന്ധം താറുമാറായി.
Keywords: Kasaragod, Kerala, Rain, Wind, Lightning, Malayalam News