city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തുരുത്തുകള്‍ക്ക് മുളത്തൈകളുടെ സംരക്ഷണകവചമൊരുക്കാന്‍ വിദ്യാര്‍ത്ഥികള്‍

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 19.10.2014) തുരുത്തുകള്‍ക്ക് മുളത്തൈകളുടെ സംരക്ഷണകവചമൊരുക്കാന്‍ വിദ്യാര്‍ത്ഥികള്‍. മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇക്കോക്ലബ്ബ് അംഗങ്ങളായ കുട്ടികളാണ് മൊഗ്രാല്‍ പുഴയിലെ തുരുത്തുകളെ സംരക്ഷിക്കാനുള്ള ദൗത്യവുമായി മുന്നിട്ടിറങ്ങിയത്. സാമൂഹ്യവനവല്‍കരണ വിഭാഗത്തിന്റെയും പഞ്ചത്തുകുന്ന് ഹരിതസമിതിയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

അത്യപൂര്‍വ്വമായ സ്വര്‍ണക്കണ്ടലുകളടക്കമുള്ള സസ്യവൈവിധ്യംകൊണ്ട് സമ്പന്നമാണ് പുഴയിലെ തുരുത്തുകള്‍. പക്ഷേ ഈ തുരുത്തുകളില്‍  മിക്കതും അതിശക്തമായ വേലിയേറ്റത്തില്‍ നാമാവശേഷമാവുകയാണ്. പുഴയില്‍ ദേശീയപാതയ്ക്കരികിലുള്ള മൊഗ്രാല്‍ തുരുത്തിന്റെ പടിഞ്ഞാറേ മുഖത്ത് നൂറോളം മുളത്തൈകളാണ് കുട്ടികള്‍ വെച്ചുപിടിപ്പിച്ചത്.

വേലിയേറ്റത്തിലെ ഒഴുക്കിനെ തടഞ്ഞുനിര്‍ത്താന്‍ മുളയുടെ കവചത്തിന് കഴിയുമെന്ന പ്രതീക്ഷയിലാണിവര്‍. മൊഗ്രാല്‍ പുഴയെന്നും മധുവാഹിനിയെന്നും അറിയപ്പെടുന്ന നദിയില്‍ പലയിടത്തായി രൂപം കൊണ്ട മണല്‍തുരുത്തുകള്‍ കണ്ടലുകള്‍ നട്ട് ജൈവവൈവിധ്യസമ്പന്നമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇക്കോ ക്ലബ്ബില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

മുളവല്‍ക്കരണ പരിപാടി ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് കെ. അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. സി.എച്ച്. നവീന്‍കുമാര്‍, സുരേഷ് പുത്തൂര്‍, പി.കെ. സരോജിനി, പി. വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

തുരുത്തുകള്‍ക്ക് മുളത്തൈകളുടെ സംരക്ഷണകവചമൊരുക്കാന്‍ വിദ്യാര്‍ത്ഥികള്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia