തുരുത്തി മുഹമ്മദിയ്യ ഇസ്ലാമിക് എക്‌സിബിഷന്‍ ആരംഭിച്ചു
Jan 1, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 01.01.2016) നബിദിനത്തോടനുബന്ധിച്ച് തുരുത്തി മുഹമ്മദിയ്യ ഹയര്‍സെക്കണ്ടറി മദ്രസയില്‍ മുഹമ്മദിയ്യ ഇസ്ലാമിക് എക്‌സിബിഷന്‍ ആരംഭിച്ചു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജനനം മുതല്‍ മരണം വരെയുള്ള രംഗങ്ങളാണ് എക്‌സിബിഷനിലെ പ്രധാന ഭാഗം.
കുട്ടികള്‍ തയ്യാറാക്കിയ വിവിധ തരം പ്രദര്‍ശന വസ്തുക്കള്‍ എക്‌സിബിഷന്റെ മാറ്റ് കൂട്ടുന്നു. പഴയകാലത്തെ ജനങ്ങളുടെ അധ്വാനത്തിന്റെ നേര്‍പകര്‍പ്പായ പണി ആയുധങ്ങളും അവര്‍ ഉപയോഗിച്ചിരുന്ന പാത്രങ്ങളും വാര്‍ത്താ വിനിമയ ഉപകരണങ്ങളും എക്‌സിബിഷനില്‍ ഉള്‍പ്പെടുന്നു. മദ്രസാ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ മാഗസിനുകള്‍, പെയിന്റിംഗുകള്‍, കരകൗശല വസ്തുക്കള്‍, വര്‍ക്ക് എക്‌സ്പീരിയന്‍സ് തുടങ്ങിയവയും എക്‌സിബിഷനില്‍ കാണാം.
ജലീല്‍ തൊട്ടിയില്‍ കളിമണ്ണ് കൊണ്ട് രൂപകല്‍പന ചെയ്ത നിരവധി വസ്തുക്കളും ഉള്‍പ്പെടുന്നു. താജ്മഹലും, കഅ്ബയും, പള്ളികളും, വീടുകളും വീട്ടുപകരണങ്ങളും, കളിമണ്ണ് കൊണ്ട് നിര്‍മ്മിച്ചിരിക്കുകയാണ് ജലീല്‍. നാല്‍പ്പത്തിനാലോളം രാജ്യങ്ങളിലെ കറന്‍സികളും നാണയങ്ങളും ഉള്‍ക്കൊള്ളുന്ന പ്രദര്‍ശനം നാടിനും നാട്ടുകാര്‍ക്കും നവ്യാനുഭവമാണ്. ചരിത്രപ്രസിദ്ധമായ ബൈത്തുല്‍ മുഖദ്ദിസ്സിന്റെ മാതൃകയിലാണ് പ്രവേശന കവാടം തയ്യാര്‍ ചെയ്തിരിക്കുന്നത്.
മുദരിസ് ടി.കെ. അഹ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ടി.എ. സൈനുല്‍ ആബിദീന്‍, ടി.എ. അബ്ദുല്‍ റഹ്മാന്‍, അബൂബക്കര്‍ ഹാജി, ടി.എം. അബൂബക്കര്‍, ടി.എം.എ. റഹ്മാന്‍ തുരുത്തി, ടി.എം. സൈനുദ്ദീന്‍, ബി.എസ്. ശംസുദ്ദീന്‍, സി.എസ്. മുഹമ്മദ് മുസ്‌ലിയാര്‍, ഉസാം പള്ളങ്കോട്, ബാത്തിഷ മിസ്ബാഹി, റഫീഖ് മൗലവി സംബന്ധിച്ചു. ജനുവരി 1ന് ആരംഭിച്ച പ്രദര്‍ശനം 3ന് സമാപിക്കും.
Keywordsa: Exhibition, Islam, Kasaragod, Students, Masjid, Old generation, Painting, Thaj Mahal, Ka-aba.