തുടര്‍വിദ്യാഭ്യാസ കലോത്സവത്തില്‍ മൂളിയാറിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
Apr 11, 2012, 12:30 IST
![]() |
കാറഡുക്ക ബ്ളോക്ക്തല വിജ്ഞാന്‍ജ്യോതി തുടര്‍ വിദ്യാഭ്യാസ കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: പി.പി. ശ്യാമളാദേവി ഉദ്ഘാടനം ചെയ്യുന്നു. |
കാസര്‍കോട്: കാറഡുക്ക ബ്ളോക്ക് തല വിജ്ഞാന്‍ജ്യോതി തുടര്‍വിദ്യാഭ്യാസ കലോത്സവത്തില്‍ 70 പോയിന്റ് നേടി മൂളിയാര്‍ ഗ്രാമപഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. 45 പോയന്റ് കരസ്ഥമാക്കിയ ബേഡഡുക്ക ഗ്രാമപഞ്ചായത്താണ് റണ്ണേഴ്സ് അപ്പ്. സാക്ഷരതാ തുല്യതാ പഠിതാക്കള്‍ക്കാണ് കലാമത്സരങ്ങള്‍ നടത്തിയത്. കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബി.എം.പ്രദീപ് അധ്യക്ഷത വഹിച്ചു.സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേററര്‍ പി.പ്രശാന്ത് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. കാറഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജാത.ആര്‍.തന്ത്രി, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റാന്‍ിംഗ് കമ്മറ്റി ചെയര്‍പേഴ്സന്‍ ഓമനാ രാമചമ്പ്രന്‍, ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ജി.ബാബു, നോഡല്‍ പ്രേരക് എ.തങ്കമണി,തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനം ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.മിനി ഉദ്ഘാടനം ചെയ്തു.
സ്റാന്‍ിംഗ് കമ്മറ്റി ചെയര്‍പേഴ്സന്‍ പി.ഓമന അധ്യക്ഷ വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സി.സുശീല,രേണുകാദേവി, ബേഡഡുക്ക പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റാന്‍ിംഗ് കമ്മറ്റി ചെയര്‍പേഴ്സന്‍ പി.ലക്ഷ്മി, ജനറല്‍ എക്സ്റന്‍ഷന്‍ ഓഫീസര്‍ ബി.ബാലകൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു. മത്സര വിജയികള്‍ക്ക് ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.മിനി സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Keywords: karadukka, Panchayath, kalolsavam, Kasaragod