city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തിരുവോണത്തെ വരവേല്‍ക്കാന്‍ വന്‍ ഒരുക്കങ്ങള്‍; നാട് ഉത്രാടതിരക്കില്‍

കാസര്‍കോട്: (www.kasargodvartha.com 13/09/2016) നാടെങ്ങും ഓണാഘോഷനിര്‍വൃതിയില്‍. ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല കാലത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് വന്നണയുന്ന തിരുവോണത്തെ വരവേല്‍ക്കാന്‍ വന്‍ ഒരുക്കങ്ങള്‍. ഉത്രാടദിനമായ ചൊവ്വാഴ്ച നഗരങ്ങളിലും ഗ്രാമങ്ങളിലും തിരക്ക് വര്‍ധിച്ചിരിക്കുകയാണ്.

വസ്ത്രക്കടകളിലും ജ്വല്ലറികളിലും അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്. വഴിവാണിഭവും പൊടിപൊടിക്കുന്നുണ്ട്. വിലക്കുറവുള്ളതിനാല്‍ സാധാരണക്കാര്‍ ഏറെയും ആശ്രയിക്കുന്നത് വഴിയോരക്കച്ചവടക്കാരെയാണ്. ഓണം പ്രമാണിച്ച് കെ എസ് ആര്‍ ടി സി കൂടുതല്‍ ബസുകളെ നിരത്തിലിറക്കിയിട്ടുണ്ട്. അതേ സമയം ഇക്കുറി ഓണത്തിന്  സ്‌പെഷല്‍ ട്രെയിനുകള്‍ ഇറക്കാത്തതിനാല്‍ ട്രെയിന്‍ യാത്രക്കാര്‍ കടുത്ത ദുരിതത്തിലാണ്.

തൂങ്ങിപ്പിടിച്ച് തീര്‍ത്തും അപകടകരമായ സാഹചര്യത്തിലാണ് ട്രെയിന്‍ യാത്ര. സിവില്‍ സപ്‌ളൈസിന്റെ കച്ചവടകേന്ദ്രങ്ങളില്‍ വിലക്കുറവില്‍ സാധനങ്ങള്‍ ലഭിക്കുന്നുണ്ട്. കാസര്‍കോട് നഗരത്തില്‍ ഉത്രാടദിനത്തില്‍ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് മുതലെടുത്ത് മോഷ്ടാക്കളും പിടിച്ചുപറിക്കാരും രംഗത്തിറങ്ങിയിട്ടുണ്ട്. നഗരത്തിലെ തിരക്ക് നിയന്ത്രിക്കാനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനുമായി കൂടുതല്‍ പോലീസ് സംഘത്തെ വിന്യസിച്ചിരിക്കുകയാണ്.

കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്‌റ്റേഷന്‍, കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നിരീക്ഷണത്തിനായി പ്രത്യേക പോലീസ് സ്‌ക്വാഡുകളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ബിവറേജ് മദ്യശാലകളിലും കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ക്യൂ സമ്പ്രദായം ലംഘിച്ച് കമ്മീഷന്‍ കൈപ്പറ്റി ആവശ്യക്കാര്‍ക്ക് മദ്യം വാങ്ങിച്ചുകൊടുക്കുന്ന സംഘങ്ങളും സജീവമാണ്.
തിരുവോണത്തെ വരവേല്‍ക്കാന്‍ വന്‍ ഒരുക്കങ്ങള്‍; നാട് ഉത്രാടതിരക്കില്‍

Keywords: Kasaragod, Onam celebration, Kerala, Town, Purchase, Preparation for Thiruvonam

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia