തിയേറ്ററിനുമുന്നില്‍ നിര്‍ത്തിയിട്ട കാര്‍ തകര്‍ത്ത നിലയില്‍
Jul 24, 2016, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 24/07/2016) സിനിമാ തിയേറ്ററിന് മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. ചെട്ടുംകുഴിയിലെ നവാസിന്റെ സ്വിഫ്റ്റ് കാറാണ് ശനിയാഴ്ച രാത്രി തകര്‍ത്തത്.
സുഹൃത്തിനൊപ്പം ചൂരിയിലെ തീയേറ്ററില്‍ സിനിമ കാണാന്‍ വന്ന നവാസ് തിരിച്ച് വരുമ്പോഴാണ് കാര്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. നവാസിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. 25,000 രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയില്‍ പറയുന്നു.
Keywords : Theater, Car, Attack, Complaint, Investigation, Kasaragod, Navas.

Keywords : Theater, Car, Attack, Complaint, Investigation, Kasaragod, Navas.