'താഴികകുടം' ഡോക്യമെന്ററി സ്വീച്ച് ഓണ്‍ ചെയ്തു
Jun 1, 2012, 15:36 IST
![]() |
'താഴികകുടം'ഡോക്യുമെന്ററിയുടെ സ്വീച്ച് ഓണ്‍ കര്‍മ്മം വാസുദേവ മൂത്തപിടാരര്‍ നിലേശ്വരം മന്ദംപുറത്ത് കാവില്‍ നിര്‍വ്വഹിക്കുന്നു. |
കാഞ്ഞങ്ങാട്: 'താഴികകുടം'ഡോക്യുമെന്ററി സ്വീച്ച് ഓണ്‍ ചെയ്തു. ക്ഷേത്രസംബന്ധമായ ചെമ്പ് പണികള്‍ ചെയ്ത് ജീവിക്കുന്ന 'ചെമ്പൂട്ടികള്‍' എന്ന തൊഴിലാളി സമൂഹത്തെ കുറിച്ചുള്ള ഡോക്യുമെന്ററി 'താഴികക്കുട'ത്തിന്റെ സ്വീച്ച് ഓണ്‍ കര്‍മ്മം വാസുദേവ മൂത്തപിടാരര്‍ നിലേശ്വരം മന്ദംപുറത്ത് കാവില്‍ നിര്‍വ്വഹിച്ചു. നാരായണപിടാരര്‍, എ.രാഘവന്‍നായര്‍ ,പി.യു രാമകൃഷ്ണന്‍ ചന്ദ്രന്‍ പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.
തമിഴ്‌നാട്ടില്‍ നിന്നും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഉത്തരകേരളത്തിലെത്തിയ ചെമ്പൂട്ടികളുടെ ജീവിതവും ചരിത്രവും അനാവരണം ചെയ്യുന്ന ഡോക്യുമെന്ററിയുടെ രചനയും, സംവിധാനവും യുവകഥാകൃത്ത് കെ പ്രദീപ്. ഛായഗ്രഹണം ജയേഷ് ഫോട്ടോമീഡിയ. നിര്‍മ്മാണം മുരളി വെങ്ങാട്ട്.
Keywords: Thazhikakudam, Documentary, Shooting, Nileshwaram, Kasaragod