തളങ്കര തെരുവത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് 2 വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരം
Apr 25, 2016, 23:00 IST
തളങ്കര: (www.kasargodvartha.com 25.04.2016) തെരുവത്ത് പള്ളിക്ക് സമീപം ബൈക്കും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. എരുതുംകടവിലെ മുഹമ്മദ് മുഹാദ് (17), തളങ്കര സ്വദേശികളായ ഷഫാല്‍ (17), മുനീര്‍ (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഷഫാലിന്റെയും മുഹാദിന്റെയും പരിക്ക് ഗുരുതരമാണ്. ഇവരെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
തിങ്കളാഴ്ച രാത്രി എട്ടര മണിയോടെയാണ് അപകടം. കാസര്‍കോട് ഭാഗത്ത് നിന്നും വരികയായിരുന്ന മുനീര്‍ സഞ്ചരിച്ച സ്‌കൂട്ടറും, തെരുവത്ത് നിന്നും കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മുഹാദും, ഷഫാലും സഞ്ചരിച്ച ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
Keywords : Thalangara, Accident, Injured, Hospital, Student, Kasaragod, Bike, Scooter, Theruvath.