തളങ്കരയില്‍ ലക്ഷങ്ങളുടെ ചൂതാട്ടം; 10 പേര്‍ അറസ്റ്റില്‍
Nov 4, 2016, 10:47 IST
കാസര്‍കോട്: (www.kasargodvartha.com 04/11/2016) തളങ്കരയില്‍ പണംവെച്ച് ചീട്ടുകളി ചൂതാട്ടത്തിലേര്‍പ്പെട്ട 11 പേരെ കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ് ഐ അജിത്ത് കുമാറും സംഘവും അറസ്റ്റുചെയ്തു. കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചൂതാട്ട കേന്ദ്രത്തില്‍ റെയ്ഡ് നടന്നത്. കളിക്കളത്ത്‌നിന്നും 2.31 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തു.
വ്യാഴാഴ്ച വൈകിട്ടാണ് റെയ്ഡ് നടന്നത്. തളങ്കര ഹാര്‍ബറില്‍ ചൂതാട്ടം നടത്തിവന്ന സംഘം പരിസരവാസികള്‍ക്ക് ശല്യമായിമാറിയതോടെയാണ് പോലീസിന് വിവരം ലഭിച്ചത്. അബൂബക്കര്‍ സിദ്ദിഖ്, ഉസ്മാന്‍, മുഹമ്മദ് ഹബീബ്, അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ കരീം, മുഹമ്മദ് ഹനീഫ്, മുജീബ് റഹ്മാന്‍, അഹ്മദ് മന്‍സൂര്‍, മൊയ്തീന്‍, സക്കീര്‍, എന്നിവരാണ് അറസ്റ്റിലായത്.
എ എസ് ഐ വേണു, സ്‌ക്വാഡ് അംഗങ്ങളായ പ്രദീപ്, കിഷോര്‍, ഓസ്റ്റിന്‍ തമ്പി, ഗോകുല്‍, രാജേഷ്, ബാബു എന്നിവരും റെയ്ഡിനെത്തിയ പോലീസ് സംഘത്തിലുണ്ടായിരുന്നു.
(Updated)

എ എസ് ഐ വേണു, സ്‌ക്വാഡ് അംഗങ്ങളായ പ്രദീപ്, കിഷോര്‍, ഓസ്റ്റിന്‍ തമ്പി, ഗോകുല്‍, രാജേഷ്, ബാബു എന്നിവരും റെയ്ഡിനെത്തിയ പോലീസ് സംഘത്തിലുണ്ടായിരുന്നു.
(Updated)
Keywords: Arrest, Kasaragod, Kerala, Gambling, Gambling: 10 arrested, Thalangara,