തളങ്കരയില്‍ അപ്രഖ്യാപിത ഹര്‍ത്താല്‍
Apr 5, 2012, 15:19 IST
തളങ്കര: തളങ്കര ഖാസി ലൈനില്‍ ബഷീര്‍ എന്ന യുവാവ് കുത്തേറ്റ് മരിച്ച സംഭവുമായി ബന്ധപ്പെട്ട് തളങ്കരയില്‍ അപ്രഖ്യാപിത ഹര്‍ത്താല്‍.
ഉച്ചയോടെ തളങ്കരയിലെയും പരിസരങ്ങളിലെയും കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു. ബഷീര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ നാട്ടുകാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നതിനാലാണ് കടകളും വ്യാപാര സ്ഥാപനങ്ങളും അടയ്ക്കപ്പെട്ടത്.
വൈകീട്ടോടെ മംഗലാപുരത്ത് പോസ്റ്റുമോര്‍ട്ടത്തിനുശേഷം തളങ്കരയില്‍ എത്തിക്കുന്ന ബഷീറിന്റെ മൃതദേഹം തളങ്കര മാലിക്ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. നൂറുകണക്കിനാളുകള്‍ ബഷീറിന്റെ മരണവിവരമറിഞ്ഞ് യുവാവിന്റെ വീട്ടിലെത്തിക്കൊണ്ടിരിക്കുകയാണ്. തളങ്കര, ദീനാര്‍ നഗര്‍, തായലങ്ങാടി, തെരുവത്ത് തുടങ്ങിയ സ്ഥലങ്ങളിലെ വ്യാപാരസ്ഥാപനങ്ങളും മറ്റുമാണ് അടഞ്ഞത്.
Keywords: Thalangara, Harthal