തണല്‍ ഒരുക്കിയ കാലിക്കടവിലെ ആല്‍മരത്തിന് വികസനം ചരമകുറിപ്പെഴുതി
Mar 14, 2017, 11:45 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 14.03.2017) കത്തുന്ന വെയിലില്‍ പതിറ്റാണ്ടുകളായി കാലിക്കടവിലെ നാട്ടുകാര്‍ക്ക് തണല്‍ നല്‍കി വന്ന മരത്തിന് യന്ത്രക്കൈയും കോടാലിയും ചേര്‍ന്ന് ചരമ കുറിപ്പെഴുതി. പിലിക്കോട് ഗ്രാമപഞ്ചായത്തിന്റെ ഓഫീസിന് മുന്നിലാണ് ഈ കണ്ണീര്‍ക്കാഴ്ച.
ദേശീയ പാതയോരത്തെ ചുട്ടുപൊള്ളുന്ന വെയിലില്‍ തണല്‍ നല്‍കിവന്ന ആല്‍മരം ഓവുചാല്‍ നിര്‍മാണവും വികസന പ്രവര്‍ത്തനവും നടത്താനെന്ന പേരില്‍ വെട്ടിമുറിച്ചപ്പോള്‍ മരം സംരക്ഷിക്കാന്‍ ആവശ്യപ്പെട്ട് ആരും രംഗത്ത് വന്നില്ല. പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ കാട്ടിയ കോടാലിക്കൈ പ്രയോഗം തടയാനോ പ്രതിഷേധം പ്രകടിപ്പിക്കാനോ പരിസ്ഥിതി സ്നേഹികള്‍ പോലും എത്തിയില്ല.
കൈകളും കാലുകളും വെട്ടി തെരുവിലിട്ട ആല്‍മരത്തെ ഉണക്കി നശിപ്പിച്ചേ അടങ്ങൂ എന്ന വാശി ആര്‍ക്കാണ് തോന്നിയതെങ്കിലും വെള്ളത്തിനും ഭൂമിയിലെ ഹരിത സംരക്ഷണത്തിനുമായി ജാഥയും പ്രതിഞ്ജയും പൊതുസമ്മേളനങ്ങളും നടത്തുന്ന കാലത്താണ് ഈ പരസ്യമായ പരിസ്ഥിതി നാശമെന്നത് അധികൃതര്‍ക്ക് അറിയാഞ്ഞിട്ടല്ലല്ലോ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Trikaripur, Pilicode, Shade, Banyan tree, Ax, Development, Drainage construction, Environment, Tree cut off .