city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ത­ല­ക്ലാ­യി ധര്‍­മ­ശാ­സ്­താ ഭ­ജ­ന­മ­ന്ദിരം പു­ന­പ്ര­തി­ഷ്ഠ­യും തി­രു­വി­ള­ക്കു­ത്സ­വവും

ത­ല­ക്ലാ­യി ധര്‍­മ­ശാ­സ്­താ ഭ­ജ­ന­മ­ന്ദിരം പു­ന­പ്ര­തി­ഷ്ഠ­യും തി­രു­വി­ള­ക്കു­ത്സ­വവും
ത­ല­ക്ലാ­യി ധര്‍­മ­ശാ­സ്­താ ഭ­ജ­ന­മ­ന്ദിരം പു­ന­പ്ര­തി­ഷ്ഠ­യും തി­രു­വി­ള­ക്കു­ത്സ­വവും

കാസര്‍­കോട്: കീ­ഴൂര്‍ ധര്‍­മ­ശാ­സ്­താ സേ­വാ­സം­ഘ­ത്തി­ന്റെ പ­രി­ധി­യില്‍­പെ­ടു­ന്ന പ­ര­വ­ന­ടു­ക്കം ത­ല­ക്ലാ­യി ശ്രീ ധര്‍­മ­ശാ­സ്­താ ഭ­ജ­ന മ­ന്ദി­രം പു­ന­പ്ര­തി­ഷ്ഠാ­കര്‍­മ­വും ശ്രീ അ­യ്യ­പ്പന്‍ തി­രു­വി­ള­ക്കു­ത്സ­വവും ഡി­സം­ബര്‍ ആ­റു­മു­തല്‍ എ­ട്ടുവ­രെ വിവി­ധ പ­രി­പാ­ടി­ക­ളോടെ ന­ട­ക്കു­മെ­ന്ന് ആ­ഘോ­ഷ ക­മ്മി­റ്റി ഭാ­ര­വാ­ഹി­കള്‍ വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ അ­റി­യി­ച്ചു.

ആ­റി­ന് രാ­വി­ലെ ഒന്‍­പ­തു­മ­ണി­ക്ക് കോ­ട്ട­രു­വം , ചെ­മ്മ­നാട്, പ­ള്ളി­പ്പുറം, കു­ന്നുമ്മല്‍, ദേളി, വേ­ണൂര്‍, പെ­രുമ്പ­ള, വി­ഷ്­ണു­പാ­റ, ശി­വ­പുരം, ക­പ്പ­ണ­യ­ടുക്കം, ശിവ­ജി കോള­നി എ­ന്നീ സ്ഥ­ല­ങ്ങ­ളില്‍ നി­ന്നാ­യി കല­വ­റ സാ­ധ­ന­ങ്ങള്‍ തി­രു­സ­ന്നി­ധി­യില്‍ എ­ത്തി­ക്കും. രാത്രി എ­ട്ടി­നാ­ണ് കു­റ്റി­പ്പൂ­ജ.

ഏഴാം തീയ­തി വൈ­കു­ന്നേ­രം ആ­റുമ­ണി മു­തല്‍ 10 മ­ണിവ­രെ ന­ട­ക്കു­ന്ന സ്വ­സ്­തി പു­ണ്യാ­ഹ വാ­ച­നാ­ദി വാ­സ്­തു­ബ­ലിക്കും ശു­ദ്ധി­കര്‍­മ­ങ്ങളും ബ്ര­ഹ്മശ്രീ കാവു­ഗോ­ളി എം. ഉ­ദ­യ­കു­മാര്‍ കല്ലുരാ­യ കാര്‍­മി­കത്വം നല്‍­കും. രാ­ത്രി 10 മ­ണി­ക്ക് പ­ര­വ­ന­ടു­ക്കം ശിവ­ജി കോള­നി നി­വാ­സി­ക­ളു­ടെ വ­ക­യാ­യു­ള്ള കാഴ്­ച സ­മര്‍പ­ണം ശി­വ­ജി കോള­നി മാ­രി­യ­മ്മന്‍ ദേ­വ­സ്ഥാ­ന­ത്തു­നിന്നും പു­റ­പ്പെ­ടും.

10.30 ന് ത­ല­ക്ലാ­യി ധര്‍­മ­ശാ­സ്­താ ഭ­ജ­ന മ­ന്ദി­രം മാ­തൃ­സ­മി­തി­യു­ടെ നേ­തൃ­ത്വ­ത്തില്‍ വി­വ­ധ ക­ലാ­പ­രി­പാ­ടി­കള്‍ ന­ട­ക്കും. എ­ട്ടി­ന് പു­ലര്‍ചെ 4.40 ന് മ­ഹാ­ഗ­ണപ­തി ഹോ­മം ന­ട­ക്കും. രാ­വിലെ 6.50നും, 7.10 നും മ­ദ്ധ്യേ­യു­ള്ള ഉത്രം ന­ക്ഷ­ത്ര­ത്തില്‍ എം. പ്ര­ഭാ­ക­ര ഗു­രു­സ്വാമി പ്ര­തി­ഷ്ഠാ­കര്‍­മ­വും, തു­ടര്‍­ന്ന് കൂ­ട്ട­പ്രാര്‍­ത്ഥ­നയും ശര­ണം വി­ളിയും ന­ട­ക്കും.

രാ­വി­ലെ എ­ട്ടി­ന് ഉ­ഷ­പൂ­ജയും, 10.30 ന് അ­യ്യ­പ്പ­സം­ഗ­മ­വും 12.30 ന് മ­ധ്യാ­ഹ്ന പൂ­ജ­യും ഉച്ച­യ്­ക്ക് 12 മ­ണി­ക്ക് അ­ന്ന­ദാ­നവും, രാ­ത്രി 8.30 മു­തല്‍ എന്‍.പി. രാ­ധാ­കൃ­ഷ്­ണന്‍ കോ­ഴി­ക്കോ­ടി­ന്റെ നേ­തൃ­ത്വ­ത്തില്‍ ആ­ദ്ധ്യാത്മി­ക പ്ര­ഭാ­ഷ­ണവും ന­ട­ക്കും. രാ­ത്രി 10 മ­ണി മു­തല്‍ ഒ­രു­മ­ണിവ­രെ പാല്‍­കു­ടം എ­ഴു­ന്ന­ള്ളത്തും ഒ­ന്നു­ മു­തല്‍ ര­ണ്ടുവ­രെ പൊ­ലി­പ്പാട്ടും ര­ണ്ടു­മു­തല്‍ മൂ­ന്നുവ­രെ തി­രി ഉ­ഴി­ച്ചിലും ന­ട­ക്കും. പു­ലര്‍ചെ മൂ­ന്നുമ­ണി മുതല്‍ ആ­ഴി­യാ­ട്ട­വും, നാ­ലു­മു­തല്‍ പ­ട്ടി­ശ്ശേ­രി മാ­ങ്ങാ­ട്ടു­വീ­ട്ടില്‍ ഗോ­വി­ന്ദന്‍ നാ­യര്‍ സ്­മാ­ര­ക വിള­ക്ക് സം­ഘ­ത്തി­ന്റെ നേ­തൃ­ത്വ­ത്തി­ലു­ള്ള അ­യ്യ­പ്പനും വാ­വരും വെട്ടും ത­ടവും പ­രി­പാ­ടി­ക­ളോ­ടെ ഉത്സ­വം സ­മാ­പി­ക്കും.

വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ കെ. മാ­ധ­വന്‍ നായര്‍, ഇ. രാ­ഘ­വന്‍ മാ­സ്റ്റര്‍, നാ­രാ­യ­ണന്‍ വ­ട­ക്കി­നി­യ, ബാ­ബു മ­ണി­യ­ങ്കാനം, എ. വി­ശ്വ­നാ­ഥന്‍ ത­ല­ക്ലായി, പ്ര­ഭാ­ക­ര ഗു­രു­സ്വാമി, ഗം­ഗാ­ധ­രന്‍ നാ­യര്‍ ചെ­മ്മ­നാട്, പ­വി­ത്രന്‍ എ­ന്നി­വര്‍ സം­ബ­ന്ധിച്ചു.

Keywords:  Thalklai Dharmashastha Bajana andiram, Press conference, Chemnad, Paravanadukkam, Mahothsavam, kasaragod, Kizhur, Kerala, Malayalam News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia