ഡ്രൈവിംഗ് പരിശീലകനെ കാറിടിച്ചു പരിക്കേല്‍പിച്ചു
May 18, 2013, 16:22 IST
കാസര്‍കോട്: ഡ്രൈവിംഗ് പരിശീലകനെ കാറിടിച്ച് വീഴ്ത്തി പരിക്കേല്‍പ്പിച്ചു. ആഞ്ജനേയ ഡ്രൈവിംഗ് സ്‌കൂള്‍ പരിശീലകന്‍ നെല്ലിക്കുന്ന് ബീച്ച് റോഡിലെ സായി (38) യെയാണ് പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച രാവിലെ പാറക്കട്ടയില്‍ ഡ്രൈവിംഗ് പരിശീലനത്തിനെത്തിയപ്പോഴാണ് മറ്റൊരു ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ കാറിടിച്ചു വീഴ്ത്തിയതെന്ന് ആശുപത്രിയില്‍ കഴിയുന്ന സായി പറയുന്നു.

Keywords: Injured, Car, General-Hospital, Hospital, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.