ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഹെല്‍മെറ്റ് കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചു
Mar 29, 2017, 10:00 IST
ചെറുവത്തൂര്‍: (www.kasargodvartha.com 29/03/2017) ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഹെല്‍മെറ്റുകൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചു. പിലിക്കോട് കരപ്പാത്തെ കെ ബൈജുവിനാണ്(27) പരിക്കേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം ചെറുവത്തൂര്‍ ദേശീയപാതയില്‍ കയ്യൂര്‍റോഡിനടുത്താണ് സംഭവം.
രോഗിയെയും കൊണ്ട് പരിയാരം മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് മയ്യിച്ച പാലം മുതല്‍ കടന്നുപോകാന്‍ ബൈക്കിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ അനുവദിച്ചില്ലെന്നും ഇതിനെ ചോദ്യം ചെയ്ത ബൈജുവിനെ ഹെല്‍മെറ്റുകൊണ്ടടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നും ഡിവൈഎഫ്‌ഐ കേന്ദ്രങ്ങള്‍ ആരോപിച്ചു.
മൊബൈല്‍ റീചാര്‍ജ് ഡീലര്‍ കൂടിയാണ് അക്രമത്തില്‍ പരിക്കേറ്റ ബൈജു. യുവാവ് ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലാണ്. ബൈജുവിന്റെ പരാതിയില്‍ ചന്തേര പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Patient, Cheruvathur, Kasaragod, DYFI, Injured, Medical College, Hospital, Ambulance, Mobile, Complaint, Treatment, Custody, Case, DYFI activits assaulted.