city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡിവൈഎഫ്‌ഐ പ്രതിഷേധ സദസ്

ഡിവൈഎഫ്‌ഐ പ്രതിഷേധ സദസ്
കാസര്‍കോട്: പെന്‍ഷന്‍പ്രായം 55 ആയി നിജപ്പെടുത്തുക, പെന്‍ഷന്‍ പ്രായം ഘട്ടംഘട്ടമായി ഉയര്‍ത്താനുള്ള നീക്കം പിന്‍വലിക്കുക, സര്‍ക്കാര്‍ ധനസഹായമുള്ള സ്ഥാപനങ്ങളിലെ നിയമനം പിഎസ്‌സിക്ക് വിടുക, യുവജനങ്ങള്‍ക്കെതിരെയെടുത്ത കള്ളക്കേസ് പിന്‍വലിക്കുക, പൊലീസ് ഭീകരത അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി ഡിവൈഎഫ്‌ഐ സംസ്ഥാന വ്യാപകമായി വില്ലേജ് കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രതിഷേധ സദസ്സുകള്‍ക്ക് ജില്ലയില്‍ ശനിയാഴ്ച തുടക്കമാകും.
പനത്തടി ബ്ലോക്കിലെ ചുള്ളിക്കരയിലും കാറഡുക്ക ബ്ലോക്കിലെ ഇരിയണ്ണിയിലും വൈകിട്ട് നാലിന് പ്രതിഷേധ സദസ് നടക്കും. ചുള്ളിക്കരയില്‍ സംസ്ഥാന കമ്മിറ്റിയംഗം കെ മണികണ്ഠനും ഇരിയണ്ണിയില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി സി രാമചന്ദ്രനും ഉദ്ഘാടനം ചെയ്യും. 30ന് 'യുവജന വഞ്ചനയുടെ ഒരുവര്‍ഷം' മുദ്രാവാക്യമുയര്‍ത്തി രാവിലെ പത്തുമുതല്‍ രണ്ടുവരെ കാസര്‍കോട് യുവജന സത്യഗ്രഹം സംഘടിപ്പിക്കും. 29 വരെ നടക്കുന്ന പ്രതിഷേധ സദസും യുവജന സത്യഗ്രഹവും വിജയിപ്പിക്കാന്‍ മുഴുവന്‍ യുവജനങ്ങളും രംഗത്തിറങ്ങണമെന്ന് ജില്ലാകമ്മിറ്റി അഭ്യര്‍ഥിച്ചു.


Keywords:  DYFI, Kasaragod, Protest

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia