ഡിവൈഎഫ്‌ഐ കൂട്ടരക്തദാനം നടത്തി
Nov 3, 2014, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 03.11.2014) കൂട്ടരക്തദാനം നടത്തി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാതൃകയായി. ഡിവൈഎഫ്‌ഐ സ്ഥാപക ദിനത്തിന്റെ ഭാഗമായാണ് ബാര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ബ്ലഡ് ബാങ്കില്‍ കൂട്ടരക്തദാനം നടത്തിയത്.
വിവിധ ഗ്രൂപ്പില്‍ പെട്ട് 14 പേരാണ് രക്തം ദാനം ചെയ്തത്. ജില്ലാ കമ്മിറ്റിയംഗം സിന്ധു പനയാല്‍ രക്തം ദാനം ചെയ്തു ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി രതീഷ് ബാര, ബി മോഹനന്‍, അശോകന്‍ തൊട്ടി, സുധീഷ് കാപ്പങ്കയം എന്നിവര്‍ സംസാരിച്ചു.

Keywords : DYFI, Kasaragod, Blood donation, Kerala, Health, District Committee.