ഡി.വൈ.എഫ്.ഐ. വിജയോത്സവം 2013 സംഘടിപ്പിച്ചു
May 20, 2013, 23:33 IST
കുണ്ടംകുഴി: എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികള്‍ക്ക് പുതിയ ദിശാബോധം പകര്‍ന്ന് ഡി.വൈ.എഫ്.ഐയുടെ വിജയോത്സവം. ഡി.വൈ.എഫ്.ഐ ബേഡകം ബ്ലോക്ക് കമ്മിറ്റിയാണ് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ച കുട്ടികളെ പങ്കെടുപ്പിച്ച് വിജയോത്സവം 2013 എന്ന പേരില്‍ വിജയികളുടെ സംഗമം, അനുമോദന സദസ്, കരിയര്‍-കോഴ്‌സ് ഗൈഡന്‍സ് ക്ലാസ് എന്നിവ സംഘടിപ്പിച്ചത്.
കുണ്ടംകുഴി സാംസ്‌കാരിക നിലയത്തില്‍ ജില്ലാ സെക്രട്ടറി കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ബി.സി. പ്രകാശ് അധ്യക്ഷനായി. എസ്.എസ്.എല്‍.സിയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ നിവേദ്യ ബാലകൃഷ്ണന്‍, കെ. കൃഷ്ണപ്രിയ, ഖദീജത്ത് റാഹില, എന്‍. ആര്‍. ബൈജേഷ്, അഞ്ജന നാരായണന്‍, വി. ആതിര, രാധിക എസ്. നായര്‍, എം. രജീഷ്, സി. എന്‍. അമൃത, കെ. കിഷോര്‍കുമാര്‍, മാളവിക, എം. സേതു കൃഷ്ണന്‍, ഇ. കാവ്യ, എ. അശ്വതി യാദവ്, പ്ലസ് ടു വില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ സി. ദിവ്യ, ജി. ഗായത്രി എന്നിവര്‍ക്ക് കെ. മണികണ്ഠന്‍ ഉപഹാരം നല്‍കി.
എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികള്‍ക്ക് എം. സ്വാതി കൃഷ്ണ, എ. ദാമോദരന്‍, സി. രാമചന്ദ്രന്‍ എന്നിവര്‍ ഉപഹാരം നല്‍കി. നിര്‍മല്‍കുമാര്‍ കാറഡുക്ക ക്ലാസെടുത്തു. ബേഡകം ബ്ലോക്ക് സെക്രട്ടറി ടി. കെ. മനോജ് സ്വാഗതവും എ. നാരായണന്‍ നന്ദിയും പറഞ്ഞു.

Keywords: DYFI, Vijayolsavam, Kundamkuzhi, Students, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News