ഡി.വൈ.എഫ്.ഐ. രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Apr 19, 2013, 17:52 IST
കുമ്പള: ഭാസ്‌കര കുമ്പളയുടെ രക്തസാക്ഷി വാര്‍ഷികാചരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ. കുമ്പളയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബംബ്രാണ ജി.വി.എല്‍.പി.എസ്. സ്‌കൂളില്‍ ജില്ലാ സെക്രട്ടറി കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ വി. പ്രകാശന്‍, സെക്രട്ടറിയറ്റംഗം സി.എ. സുബൈര്‍, ശിവരാമന്‍ കിദൂര്‍, സിറിഖ് കാര്‍ളെ, രത്‌നാകരന്‍ എന്നിവര്‍ സംസാരിച്ചു.
സ്ത്രീകളുള്‍പെടെ 50 പേര്‍ രക്തം ദാനം ചെയ്തു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. മനോജ്കുമാര്‍, ലാബ് ടെക്‌നീഷ്യന്‍ ജഗനാഥ്, ബ്ലഡ് ബാങ്ക് ജീവനക്കാരായ വിനോദ്കുമാര്‍, മേരി മാത്യു, വിജുല, വിനീത് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
Keywords: DYFI, Blood donation, Baskara Kumbala, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News