city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡിവൈഎ­ഫ്‌ഐ പ്രവര്‍ത്തകന്‍ മനോജിന്റെ മൃതദേഹം സംസ്‌കരിച്ചു

ഡിവൈഎ­ഫ്‌ഐ പ്രവര്‍ത്തകന്‍ മനോജിന്റെ മൃതദേഹം സംസ്‌കരിച്ചു
ത­ച്ച­ങ്ങാട്: ഡിവൈഎ­ഫ്‌ഐ പ്രവര്‍ത്തകന്‍ മനോജിന്റെ മൃതദേഹം സം­സ്‌ക്കരിച്ചു. പതിനായിരങ്ങളുടെ അ­ന്ത്യാ­ഭി­വാദ്യം ഏ­റ്റു­വാങ്ങി വിലാപയാത്രയായി എത്തിച്ച മൃതദേ­ഹം ശ­നി­യാഴ്­ച ഉ­ച്ച­യ്­ക്ക ഒ­രു­മ­ണി­ക്ക് പ­ന­യാല്‍ അ­മ്പ­ങ്ങാ­ട്ടെ വീട്ടുവളപ്പിലാണ് സംസ്‌കരി­ച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ് മോര്‍ട്ടത്തിനു­ശേ­ഷം ശ­നി­യാഴ്­ച പുലര്‍ച്ചെയോടെയാ­ണ് നീ­ലേ­ശ്വരത്തേ­ക്ക് മൃത­ദേഹം കൊ­ണ്ടു­വ­ന്നത്. രാവിലെ ഒമ്പത് മ­ണിക്ക് നീലേശ്വരത്തുനിന്നും വിലാപയാത്രയാരംഭിച്ചു. കാഞ്ഞങ്ങാട്, പള്ളിക്കര,പനയാല്‍ എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തി­നു­വെ­ച്ച­ശേഷം 12 മണി­യോടെ വീട്ടിലെ­ത്തി­ക്കു­ക­യാ­യി­രു­ന്നു.

ഡിവൈഎ­ഫ്‌ഐ പ്രവര്‍ത്തകന്‍ മനോജിന്റെ മൃതദേഹം സംസ്‌കരിച്ചുമാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്ക­ളും മ­നോ­ജിന് അന്തിമോപചാരമര്‍പ്പിച്ചു. സിപിഎം സം­സ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കേന്ദ്രകമ്മറ്റി­യംഗം പി കരുണാക­രന്‍ എം.പി, പി കെ ശ്രീമ­തി, സം­സ്ഥാന സെക്രട്ടറിയറ്റംഗം എം.വി ഗോവിന്ദന്‍, ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്‍, എംഎല്‍എമാരായ കെ. കുഞ്ഞിരാ­മന്‍, കെ. കുഞ്ഞി­രാമന്‍ (ഉദു­മ) ഇ. ചന്ദ്രശേഖരന്‍, ടി വി രാജേഷ്, ഡിവൈഎഫ്‌ഐ സംസ്ഥാനപ്രസിഡന്റ് എം സ്വരാജ്, മുന്‍­മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എ എന്‍ ഷംസീര്‍, പി എ മുഹമ്മദ് റിയാസ് എന്നിവര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് പുറപ്പെട്ട മൃതദേഹം വഹിച്ചുകൊണ്ടു­ള്ള വി­ലാ­പ­യാ­ത്ര­യ്­ക്ക് കോ­ഴി­ക്കോട്-ക­ണ്ണൂര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.
ഡിവൈഎ­ഫ്‌ഐ പ്രവര്‍ത്തകന്‍ മനോജിന്റെ മൃതദേഹം സംസ്‌കരിച്ചു
സിപിഎം സംസ്ഥാനകമ്മിറ്റിയംഗം എം വി ജയരാജന്‍, തലശേരി ഏരിയാ സെക്രട്ടറി എം സി പവിത്രന്‍, ഡിവൈഎഫ്‌ഐ സംസ്ഥാന ജോ. സെക്രട്ടറി എ എന്‍ ഷംസീര്‍ എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു. തലശേരി പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് പാര്‍ടി നേതാക്കളും വര്‍ഗ ബഹുജനസംഘടനാ പ്രവര്‍ത്തകരും അന്ത്യാഞ്ജലി അര്‍പ്പി­ച്ചു. ക­ണ്ണൂര്‍ തെ­ക്കീ ബ­സാ­റില്‍ സി­പി­എം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.പി. സഹദേവന്‍, ജയിംസ് മാത്യു എംഎല്‍എ, ജില്ലാ സെക്രട്ടറിയറ്റംഗം കെ എം ജോസഫ്, അരക്കന്‍ ബാലന്‍, വയക്കാടി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.

ഡിവൈഎ­ഫ്‌ഐ പ്രവര്‍ത്തകന്‍ മനോജിന്റെ മൃതദേഹം സംസ്‌കരിച്ചു
മനോ­ജി­ന്റെ മ­ര­ണ­ത്തില്‍ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതൃത്വത്തില്‍ സംസ്ഥാനത്താകെ പ്രതിഷേധം അലയടിച്ചു. ഡിവൈഎ­ഫ്‌­ഐ വെ­ള്ളി­യാഴ്ച കരിദിനം ആചരിച്ചു. ജില്ലാ-­ഏരിയാ കേന്ദ്രങ്ങളില്‍ കരിദിനാചരണത്തിന്റെ ഭാഗമായി മാര്‍ച്ചും പ്രകടനങ്ങളും നടന്നു. സെക്ര­ട്ട­റിയേറ്റ് മാര്‍ച്ചും ന­ടത്തി.

മനോജിന് കൊയിലാണ്ടിയില്‍ ആയിരങ്ങള്‍ അന്ത്യോപചാരമര്‍പ്പിച്ചു. മൃതദേ­ഹം പോ­സ്റ്റു­മോര്‍­ട്ട­ത്തി­നു­ശേഷം വിലാപയാത്രയായെത്തുമെന്നറിഞ്ഞതോടെ നൂറുകണക്കിന് പ്രവര്‍ത്തകരാണ് നഗരത്തിലേക്ക് ഒഴുകിയെത്തിയത്. വെ­ള്ളി­യാഴ്ച വൈകി­ട്ട് ഏ­ഴ്­മണി­യോ­ടെ വിലാപയാത്ര എത്തിയതോടെ കൊയിലാണ്ടി പഴയ ബസ്സ്റ്റാന്‍ഡ് ജനിബിഡമായി.


Photos: K. Mohanan

Keywords:  Kasaragod, DYFI Activist, Deadbody, Thachangad, T. Manoj


Related News:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia