ടൗണിലേക്ക് സാധനം വാങ്ങാന്‍ പോയ ഗൃഹനാഥനെ കാണാതായതായി പരാതി
May 20, 2015, 18:56 IST
ചൗക്കി: (www.kasargodvartha.com 20/05/2015) ടൗണിലേക്ക് സാധനം വാങ്ങാനാണെന്ന് പറഞ്ഞു പോയ ഗൃഹനാഥനെ കാണാതായതായി പരാതി. ചൗക്കി തൗസീഫ് മന്‍സിലിലെ കെ.പി. ഹസനെയാണ് (55) കാണാതായത്. ഭാര്യ കെ.ബി. ഖദീജയുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചാക്കിയില്‍ മിഠായി കട നടത്തുന്ന ഹസന്‍ 16ന് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷമാണ് സാധനങ്ങള്‍ വാങ്ങാന്‍ കാസര്‍കോട് ടൗണിലേക്ക് പോയത്. ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.