ട്രെയിന്‍ വരുന്നതിനിടെ പാളം മുറിച്ചു കടക്കാന്‍ ശ്രമിച്ചവരെ തടഞ്ഞ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് മര്‍ദനം
Sep 7, 2015, 11:30 IST
കുമ്പള: (www.kasargodvartha.com 07/09/2015) ട്രെയിന്‍ വരുന്നതിനിടെ പാളം മുറിച്ചു കടക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ തടഞ്ഞ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് മര്‍ദനം. കുമ്പള റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ക്കാണ് തിങ്കളാഴ്ച രാവിലെ മര്‍ദനമേറ്റത്. സംഭവത്തില്‍ മംഗളൂരു കോളജിലെ രണ്ടു വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ട്രെയിന്‍ വരുന്നതിനിടെ പാളം മുറിച്ചു കടക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ സ്റ്റേഷന്‍ മാസ്റ്റര്‍ തടയുകയായിരുന്നു. ഇതാണ് വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിച്ചത്. മാസ്റ്ററുടെ കൈയിലുണ്ടായിരുന്ന സിഗ്നല്‍ ഫഌഗുകള്‍ വലിച്ചു കീറുകയും ചെയ്തു. സംഭവത്തില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ പോലീസില്‍ പരാതി നല്‍കി.
കുമ്പള റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ വരുന്നതിനിടെ വിദ്യാര്‍ത്ഥികളും മറ്റും പാളം മുറിച്ചു കടക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.
Keywords: Kasaragod, Kerala, Railway station, Students, Station master assaulted.