ട്രെയിനില്‍ റാഗിംഗ് നടത്തിയ രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
Jun 23, 2013, 23:20 IST
കാസര്‍കോട്: ട്രെയിനില്‍ റാഗിംഗ് നടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുമ്പള കഞ്ചിക്കട്ടയിലെ മഞ്ചുനാഥ്, മധൂര്‍ ബട്ടംപാറയിലെ അഭിലാഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഭിലാഷ് മംഗലാപുരത്ത് ബി.കോം വിദ്യാര്‍ത്ഥിയും മഞ്ചുനാഥ് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമാണ്.
മംഗലാപുരം പാസഞ്ചര്‍ ട്രെയിനില്‍ റാഗിംഗ് വ്യാപകമാകുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. പാസഞ്ചര്‍ ട്രെയിനില്‍ റാഗിംഗ് നടക്കുന്നുവെന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. ഇതും പോലീസിന്റെ നടപടിക്ക് പ്രേരണയായി.
രാവിലെ എട്ട് മണിക്കും, വൈകുന്നേരവുമാണ് കൂടുതലായും വിദ്യാര്‍ത്ഥികള്‍ ട്രെയിനുകളിലെ ആശ്രയിക്കുന്നത്. ഈ സമയങ്ങളില്‍ ട്രെയിനുകളില്‍ കൂടുതല്‍ പരിശോധന നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ജില്ലയില്‍ നിന്ന് നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് മംഗലാപുരത്തെ ആശ്രയിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ റാഗിംഗിന് ഇരയായിരുന്നു. ഈ വര്‍ഷങ്ങളില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് പോലീസ് നടപടിയെടുക്കാന്‍ കാരണം.
മംഗലാപുരം പാസഞ്ചര്‍ ട്രെയിനില്‍ റാഗിംഗ് വ്യാപകമാകുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. പാസഞ്ചര്‍ ട്രെയിനില്‍ റാഗിംഗ് നടക്കുന്നുവെന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. ഇതും പോലീസിന്റെ നടപടിക്ക് പ്രേരണയായി.

Keywords : Kasaragod, Train, Arrest, Police, College, Student, Kerala, Mangalore, Raging, Complaint, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.