ട്രെയിനില്‍ യാത്രക്കാരെ പരിശോധിക്കുകയായിരുന്ന വ്യാജ ടിടിആര്‍ അറസ്റ്റില്‍
Jan 6, 2016, 23:55 IST
കാസര്‍കോട്: (www.kasargodvartha.com 06/01/2016) ട്രെയിനില്‍ യാത്രക്കാരെ പരിശോധിക്കുകയായിരുന്ന വ്യാജ ടിടിആര്‍ റെയില്‍വെ സ്‌ക്വാഡിന്റെ പിടിയിലായി. കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ ഹനീഫ (25) യാണ് അറസ്റ്റിലായത്. ബുധനാഴ്ച ഉച്ചയ്ക്ക് മംഗളൂരുവില്‍ നിന്നും കോയമ്പത്തൂരിലേക്കുള്ള ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ യാത്രക്കാരെ പരിശോധിക്കുന്നതിനിടയിലാണ് ഇയാള്‍ റെയില്‍വെ സ്‌ക്വാഡിന്റെ പിടിയിലായത്.
മംഗളൂരു മുതല്‍ തന്നെ ഇയാള്‍ യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ച് വരികയായിരുന്നു. ടിക്കറ്റില്ലാത്ത ഏതാനും യാത്രക്കാരെയും, ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യാതെ സ്ലീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്യുന്നവരെയും ഹനീഫ പിടികൂടിയിരുന്നു. ഇവരില്‍ നിന്നും പണം വാങ്ങിയിരുന്നതായും സൂചനയുണ്ട്.
പിടിയിലായ ഹനീഫയെ പിന്നീട് കാസര്‍കോട് റെയില്‍വെ പോലീസിന് കൈമാറി. പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കും.
Keywords : Kasaragod, Train, Arrest, Police, Accuse, Investigation, Complaint, Railway station, Haneefa.