ട്രെയിനില്‍ കടത്തുകയായിരുന്ന കാല്‍ ലക്ഷം രൂപയുടെ പാന്‍മസാലകള്‍ പിടികൂടി; ഒരാള്‍ അറസ്റ്റില്‍
Apr 6, 2015, 13:44 IST
കാസര്‍കോട്: (www.kasargodvartha.com 06/04/2015) മംഗലാപുരത്ത് നിന്നും കെ.എസ്.ആര്‍.ടി.സി. ബസില്‍ കൊണ്ടുവന്ന് ട്രെയിനില്‍ കടത്തുകയായിരുന്ന കാല്‍ ലക്ഷം രൂപയുടെ പാന്‍മസാലകള്‍ പോലീസ് പിടികൂടി. ഒരാളെ പോലീസ് അറസ്റ്റുചെയ്തു. വടകര താന കോട്ടൂരിലെ ടി. ഹാരിസിനെയാണ് (35) കാസര്‍കോട് ട്രാഫിക് സി.ഐ. രമേശന്‍, ടൗണ്‍ എസ്.ഐ. അമ്പാടി, പോലീസുകാരായ ജോണ്‍, രാജീവന്‍, മധുസൂദനന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.
ഇയാളില്‍ നിന്നും 2,900 പാന്‍ മസാല പാക്കറ്റുകളാണ് പിടികൂടിയത്. കാസര്‍കോട് എസ്.പി. ഡോ. ശ്രീനിവാസന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് ഇന്റര്‍സിറ്റി എക്‌സ് പ്രസില്‍ വടകരയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ പാന്‍ മസാലകള്‍ പിടികൂടിയത്. മംഗലാപുരത്ത് നിന്നും കെ.എസ്.ആര്‍.ടി.സി. ബസില്‍ കാസര്‍കോട്ടെത്തിച്ചശേഷമാണ് ഓട്ടോയില്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിച്ച് ഇന്റര്‍ സിറ്റി എക്‌സ്പ്രസില്‍ കടത്താന്‍ ശ്രമിച്ചത്.
Keywords: Police, Arrest, Kasaragod, Train, Pan masala seized, KSRTC Bus.
Advertisement: