ട്രെയിനിന് മുകളില്‍ മരം പൊട്ടിവീണു; ഒരുമണിക്കൂര്‍ റെയില്‍ ഗതാഗതം തടസപ്പെട്ടു
Jun 3, 2013, 20:28 IST
കാസര്‍കോട്: ട്രെയിനിന് മുകളില്‍ മരംപൊട്ടി വീണ് എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് ഒരുമണിക്കൂര്‍ ട്രെയിന്‍ ഗാതാഗതം തടസപ്പെട്ടു. തിങ്കളാഴ്ച പുലര്‍ചെ മഞ്ചേശ്വരം റെയില്‍വെ സ്റ്റേഷനിനടുത്താണ് അപകടം. മഡ്‌ഗോവയില്‍ നിന്ന് എറണാകുളത്തേക്ക് പോവുകായിരുന്ന സ്‌പെഷ്യല്‍ ട്രെയിനിന് മുകളിലേക്കാണ് കനത്ത മഴക്കിടയില്‍ മരംപൊട്ടി വീണത്.
എഞ്ചിന്റെ മുകളില്‍ മരണം വീണതിനെ തുടര്‍ന്ന് ഗ്ലാസ് പൊട്ടി വീഴുകയും അതിനകത്തുകൂടി എഞ്ചിനകത്ത് വെള്ളം കയറുകയായിരുന്നു. എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലാണ് ട്രെയിന്‍ ഒരുമണിക്കൂറിലേറെ നിര്‍ത്തിയിട്ടത്. ഈ സമയം മംഗലാപുരത്ത് നിന്നും കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിനുകളെല്ലാം വൈകി. പിന്നീട് മറ്റൊരു എഞ്ചിന്‍ എത്തിച്ചാണ് ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചത്.
Keywords : Train, Kasaragod, Manjeshwaram, Kerala, Railway Station, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Keywords : Train, Kasaragod, Manjeshwaram, Kerala, Railway Station, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.