ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പി മനോഹരന്‍ വിരമിക്കുന്നു
Apr 28, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 28.04.2016) വിനോദസഞ്ചാര വകുപ്പ് കാസര്‍കോട് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ പി മനോഹരന്‍ മൂന്ന് പതിറ്റാണ്ട് നീണ്ട സര്‍വീസിന് ശേഷം 30ന് വിരമിക്കുന്നു. തലശ്ശേരി പാട്യം സ്വദേശിയായ മനോഹരന്‍ 1986 ഓഗസ്റ്റ് 11ന് എല്‍ ഡി ക്ലാര്‍ക്കായാണ് സര്‍വീസില്‍ പ്രവേശിച്ചത്. തിരുവനന്തപുരം ഡയറക്ടറേറ്റിലായിരുന്നു പ്രഥമ നിയമനം. പിന്നീട് വിവിധ തസ്തികകളിലായി 20 വര്‍ഷത്തോളം കാസര്‍കോട് ജില്ലയില്‍ സേവനം ചെയ്തു.
1994 മുതല്‍ 98 വരെ ഹെഡ് ക്ലര്‍ക്കായും 98 മുതല്‍ 2011 വരെ കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസ് മാനേജറായും സേവനമനുഷ്ടിച്ചു. 2011ല്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു. അഞ്ച് വര്‍ഷത്തോളം കാസര്‍കോട് ജില്ലാ ഡെപ്യൂട്ടി ഡയറക്ടറായി പ്രവര്‍ത്തിച്ച ശേഷമാണ് ഇപ്പോള്‍ വിരമിക്കുന്നത്.
ഭാര്യ: മഹിജയ (അധ്യാപിക). മക്കള്‍: മിഥുന്‍, മാനസ്.
Keywords: Kasaragod, Sent Off, P Manoharan, Tourism, District Deputy Director, L D Clurk, Trivandrum Directorate, Head Clurk, Govt. Guest House Manager, 5 Years.