ടി വി നന്നാക്കാന്‍ വൈകിയെന്നാരോപിച്ച് മെക്കാനിക്കിന്റെ മൂക്കിടിച്ച് തകര്‍ത്തു
Apr 7, 2016, 15:41 IST
കാസര്‍കോട്: (www.kasargodvartha.com 07.04.2016) ടി വി നന്നാക്കാന്‍ വൈകിയെന്നാരോപിച്ച് ചക്കരബസാറിലെ മെക്കാനിക്കിനെ മര്‍ദിച്ചു. പൊവ്വല്‍ സ്വദേശി അബ്ദുല്‍ ഖാദറിന്റെ മകന്‍ ഫൈസല്‍ (31) ആണ് മര്‍ദനത്തിനിരയായത്. ഫൈസലിന്റെ പരാതിയില്‍ കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ പച്ചക്കറി വ്യാപാരി അണങ്കൂറിലെ സൈനുദ്ദീനെതിരെ പോലീസ് കേസെടുത്തു.
ഫൈസലിന്റെ കടയില്‍ മൂന്ന് ദിവസം മുമ്പ് സൈനുദ്ദീന്‍ ടി വി നന്നാക്കാന്‍ ഏല്‍പ്പിച്ചിരുന്നു. നന്നാക്കാന്‍ ആവശ്യമായ വസ്തു മംഗളുരുവില്‍ നിന്നും എത്തിച്ച ശേഷം ടി വി തിരികെ നല്‍കാമെന്നായിരുന്നു ഫൈസല്‍ പറഞ്ഞത്. എന്നാല്‍ മംഗളൂരുവില്‍ നിന്ന് സാധനമെത്താത്തതിനാല്‍ പറഞ്ഞ ദിവസം ടി വി തിരികെ നല്‍കാന്‍ പറ്റിയില്ല. ഇതേതുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടയിലാണ് സൈനുദ്ദീന്‍ ഫൈസലിനെ മര്‍ദിച്ചത്.
തൂക്കുകട്ടി ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ ഫൈസലിന്റെ മുഖത്തും നെറ്റിയിലും പരിക്കേറ്റു.
Keywords : Assault, Youth, Injured, Hospital, Treatment, Faisal.