ടി.വി. കണ്ടുകൊണ്ടിരിക്കെ വീട്ടില്‍ നിന്നു ഇറങ്ങിപ്പോയ ഗൃഹനാഥന്‍ പറമ്പില്‍ മരിച്ച നിലയില്‍
Oct 28, 2014, 10:21 IST
മുള്ളേരിയ: (www.kasargodvartha.com 28.10.2014) രാത്രി കുടുംബാംഗങ്ങളോടൊപ്പം ടി.വി. കണ്ടു കൊണ്ടിരിക്കെ പുറത്തിറങ്ങിപ്പോയി കാണാതായ ഗൃഹനാഥനെ പുലര്‍ച്ചെ വീട്ടു പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബെള്ളൂര്‍ മുക്കുടംഗോളിയിലെ രാമചന്ദ്രനെ(42) യാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തിനു സമീപം വിഷക്കുപ്പിയും കാണപ്പെട്ടു. വിഷം കഴിച്ച് ജീവനൊടുക്കിയതാണെന്നാണ് നിഗമനം.
കര്‍ഷകനാണ് രാമചന്ദ്രന്‍. തിങ്കളാഴ്ച രാത്രി 10.30 മണിവരെ രാമചന്ദ്രന്‍ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ടി.വി. കണ്ടിരുന്നു. പിന്നീട് മുറ്റത്തിറങ്ങിയ ഇയാളെ കാണാതാവുകയായിരുന്നു. തിരച്ചില്‍ നടത്തി വരുന്നതിനിടെയാണ് പറമ്പില്‍ മൃതദേഹം കാണപ്പെട്ടത്.
ബേങ്കില്‍ നിന്നെടുത്ത വായ്പ തലേന്ന് ഇയാള്‍ അടച്ചുതീര്‍ത്തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
പരേതനായ അച്യുതഗോപി ദമ്പതികളുടെ മകനാണ്. ഭാര്യ: ചന്ദ്രാവതി. മക്കള്‍: രവിചന്ദ്ര, ചൈത്ര.
സഹോദരങ്ങള്‍: സുകുമാരന്‍, ശ്രീധരന്‍, പ്രേമ, ലളിത, വാരിജ, ഗുലാബി.
മൃതദേഹം ആദൂര്‍ പോലീസ് ഇന്‍ക്വസ്റ്റു നടത്തി. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു എത്തിച്ചിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
കള്ളപ്പണം: രാഷ്ട്രീയക്കാരെ ഒഴിവാക്കി മൂന്ന് പേരുടെ പേരുകള്‍ പുറത്തുവിട്ടു
Keywords: Kasaragod, Kerala, Died, House, Deadbody, Bank, Kasaragod General Hospital, Police Inquest, Postmortem, Man found dead.
Advertisement: