city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഞരമ്പുകള്‍ ജീവിതം വരിഞ്ഞുമുറുക്കി; ഖാസിമിനും കുടുംബത്തിനും കൂട്ട് പട്ടിണി മാത്രം

കോളിയടുക്കം: (www.kasargodvartha.com 18.08.2014) ചലന ശേഷം നഷ്ടപ്പെട്ട് ദുരിതക്കയത്തില്‍ കിടക്കുമ്പോഴും ഭാര്യയെയും പറക്കമറ്റാത്ത അഞ്ച് ആണ്‍ മക്കളെയും ഓര്‍ത്ത് വിലപിക്കുകയാണ് ദേളി കോളിയടുക്കം കൃഷിഭവന് എതിര്‍വശത്തെ ക്വാട്ടേഴ്‌സില്‍ താമസക്കാരനായ ബി. ഖാസിം(42). ഞരമ്പുകള്‍ വറ്റിപ്പോകുന്ന രോഗമാണ് ഖാസിമിനെ പിടിപെട്ടിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പാണ് ഖാസിമിന് അപൂര്‍വ രോഗം പിടിപെട്ടത്. നടുവേദനയായിരുന്നു തുടക്കം. പിന്നീട് കൈകാലുകള്‍ തളരാനും തുടങ്ങി. പതിയെ സംസാര ശേഷിയും കുറഞ്ഞു. ഇതോടെയാണ് ഖാസിമിന്റെയും കുടുംബത്തിന്റെയും ദുരിത ജീവിതം തുടങ്ങിയത്.

പരസഹായമില്ലാതെ ഒന്നു ചലിക്കാന്‍ പോലും കഴിയാനാകാതെ പ്ലാസ്റ്റിക് കസേരയിലിരുന്നാണ് ഖാസിം ജീവിതം കഴിച്ചുകൂട്ടുന്നത്. മൂത്ത മകന്‍ നവാസ് ഒമ്പതാം ക്ലാസില്‍ പഠനം നിര്‍ത്തി. ഇപ്പോള്‍ ചെറിയ ജോലികള്‍ ചെയ്തു വരുന്നു. നവാസിന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് വീട്ടിലെ അടുപ്പ് പുകയുന്നത്, അതുതന്നെ വല്ലപ്പോഴും. പണമില്ലാത്തപ്പോള്‍ റസ്‌ക് മാത്രം കഴിച്ചാണ് ഇവര്‍ ജീവിതം കഴിച്ചു കൂട്ടുന്നതെന്ന് ഖാസിമിന്റെ അഞ്ച് മക്കളില്‍ ഒരാളുടെ സഹപാഠി വെളിപ്പെടുത്തിയത്.

ക്വാര്‍ട്ടേഴിസിന്റെ 800 രൂപ മാസ വാടക നല്‍കാന്‍ പോലും നിവൃത്തിയില്ലെന്ന് ഖാസിം കണ്ണീരോടെ പറയുന്നു. ഉപ്പിനങ്ങാടി സ്വദേശിയായ ഇയാള്‍ 23 വര്‍ഷം മുമ്പാണ് ജോലി തേടി കാസര്‍കോട്ട് എത്തിയത്. കോളിയടുക്കത്തും പരിസര ഭാഗങ്ങളിലും ചെറിയ ചെറിയ ജോലിയെടുത്താണ് കുടുംബ ജീവിതം മുന്നോട്ട് നീക്കികൊണ്ടിരുന്നത്. കൂലിപ്പണി എടുത്തും കോണ്‍ക്രീറ്റ് ജോലിക്ക് പോയും ജീവിതം മുന്നോട്ട് കൊണ്ടുപോയെങ്കിലും വേറെയൊന്നും സമ്പാദിക്കാന്‍ ഖാസിമിനായില്ല.

മക്കളെ പഠിപ്പിച്ച് നല്ലനിലയിലെത്തിക്കണമെന്ന ഖാസിമിന്റെ ആഗ്രഹത്തിന് മുന്നില്‍ രോഗം വിലങ്ങുതടിയായി നില്‍ക്കുകയാണ്. ആവുന്ന കാലത്ത് മക്കളെ സ്‌കൂളില്‍ ചേര്‍ത്തു. നവാസിന്റെ അനുജന്‍ നൗഷാദ് എട്ടാം ക്ലാസില്‍ പഠിക്കുന്നു. 12 വയസുകാരനായ നൗഫല്‍ അഞ്ചാം ക്ലാസിലും. എട്ട് വയസുകാരനായ നിസാം കോളിയടുക്കം ഗവ. യു.പി സ്‌കൂളില്‍ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയാണ്.

രോഗം പിടിപെട്ടതോടെ കുടുംബ ജീവിതം താറുമാറായി. മംഗലാപുരത്തും മറ്റു ആശുപത്രികളിലും ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ചികിത്സ തേടി മലപ്പുറത്തേക്ക് വരെ പോയി. എന്നാല്‍ ഇബ്രാഹിമിന്റെ കുടുംബ ജീവിതം താറുമാറാക്കിയ അസുഖമെന്തെന്ന് കണ്ടെത്താന്‍ വൈദ്യ ശാസ്ത്രത്തിന് ഇതുവരെ കഴിഞ്ഞില്ല.

ഏകസഹോദരന്‍ മാത്രമാണ് ഉപ്പിനടങ്ങാടിയില്‍ ബന്ധുവായി ഉള്ളത്. മാതാപിതാക്കള്‍ നേരത്തെ മരിച്ചിരുന്നു. രോഗക്കിടയില്‍ കഴിയുമ്പോള്‍ സ്വന്തമായൊരു വീടാണ് ഖാസിം സ്വപ്‌നം കാണുന്നത്. നാട്ടുകാരില്‍ നിന്നും ഇടയ്ക്ക് ചെറിയ സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. ആയുര്‍വേദ ചികിത്സയിലൂടെ രോഗം ഭേദമാക്കാന്‍ കഴിയുമെന്ന വിശ്വാസവും ഖാസിമിനുണ്ട്. പക്ഷേ ചിലവേറിയ ആയുര്‍വേദ ചികിത്സ നടത്താന്‍ നിവൃത്തിയില്ല. അതിന് ഉദാരമതികള്‍ മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ്. അധ്വാനിക്കാന്‍ ശരീരം അനുവദിക്കുമായിരുന്നെങ്കില്‍ എന്ത് ജോലിയെടുത്തും താന്‍ കുടുംബത്തെ മുന്നോട്ട് കൊണ്ടു പോകുമെന്നും ദുരിതക്കിടയില്‍ കിടന്ന് ഖാസിം പറയുന്നു.



എം.വി സന്തോഷ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഞരമ്പുകള്‍ ജീവിതം വരിഞ്ഞുമുറുക്കി; ഖാസിമിനും കുടുംബത്തിനും കൂട്ട് പട്ടിണി മാത്രം

Keywords : Kasaragod, Paravanadukkam, House, Family, Kerala, Qasim, Financial Aid, Poor Family. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia