city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഞങ്ങള്‍ക്ക് ലഭിച്ചത് അഭയാര്‍ത്ഥി ക്യാമ്പുകളേക്കാള്‍ ദുരിതജീവിതം: ചെങ്ങറ സമരക്കാര്‍

പെരിയ: ''രണ്ടുവര്‍ഷത്തെ സഹന സമരത്തിനുശേഷം സര്‍ക്കാറിന്റെ ഔദാര്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ച ഞങ്ങള്‍ക്ക് ലഭിച്ചത് അഭയാര്‍ത്ഥി ക്യാമ്പുകളേക്കാള്‍ ദുരിതജീവിതമാണ്.'' പെരിയ പുനരധിവാസ ഭൂമിയിലെ ദുരിതക്കാഴ്ചകള്‍ വിവരിക്കുമ്പോള്‍ ചെങ്ങറ സമരക്കാരുടെ വാക്കുകള്‍ക്ക് പ്രതിഷേധത്തിന്റെ ചൂടുണ്ടായിരുന്നു.

പെരിയയില്‍ ചെങ്ങറപുനരധിവാസ ഭൂമിയിലെ ദുരിതം നേരിട്ടുമനസിലാക്കാന്‍ അവിടം സന്ദര്‍ശിച്ച പട്ടികജാതി-പട്ടികവര്‍ഗ മോര്‍ച ജില്ലാ പ്രസിഡന്റ് രാമപ്പ മഞ്ചേശ്വരം, സെക്രട്ടറി ഗോപി ഒരള, വനവാസി വികാസ കേന്ദ്രം ജില്ലാ സംഘടനാ സെക്രട്ടറി പി.കൃഷ്ണന്‍ ഏച്ചിക്കാനം, സെക്രട്ടറി പി.സി.സുനില്‍കുമാര്‍ എന്നിവരോടാണ് ആദിവാസികള്‍ തങ്ങളുടെ വേദനകള്‍ തുറന്നുപറഞ്ഞത്.

ഞങ്ങള്‍ക്ക് ലഭിച്ചത് അഭയാര്‍ത്ഥി ക്യാമ്പുകളേക്കാള്‍ ദുരിതജീവിതം: ചെങ്ങറ സമരക്കാര്‍

സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കിയ വീടുകളുടെ വാതിലുകള്‍ പോലും അടയ്ക്കാനാകുന്നില്ല. മഴക്കാലത്ത് മിക്കതും ചോര്‍ന്നൊലിക്കുന്നു. കക്കൂസുകള്‍ മാലിന്യം നിറഞ്ഞ് ഉപയോഗിക്കാന്‍ പറ്റാത്തതായി. വീട്ടുമുറ്റത്ത് കെട്ടിയിട്ട വാട്ടര്‍ടാങ്കുകളില്‍ ഒരുതുള്ളിവെള്ളംപോലും എത്തിയില്ല. പ്രഖ്യാപിച്ച കുടിവെള്ള പദ്ധതി പാതിവഴിയില്‍ നിലച്ചു. ഭൂമി കൃഷിയോഗ്യമാക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും നടപ്പായില്ല. തൊഴില്‍ കണ്ടെത്തുന്നതിനുവേണ്ടി ആരംഭിച്ച ചെങ്കല്‍പ്പണയും നിലച്ചു. കൃഷിയും തൊഴിലുമില്ലാതെ പട്ടിണിയിലാണ് ജീവിതം.

പകര്‍ച്ചവ്യാധി ഭീഷണിയും നിലനില്‍ക്കുന്നു. ഏതാനും ചില വീടുകള്‍ക്കാണ് വൈദ്യുതി ലഭിച്ചത്. മുഖ്യമന്ത്രി പ്രഖ്യാപിച്ച അമ്പതിനായിരം രൂപയും ഇവര്‍ക്കു ലഭിച്ചില്ല. താമസം തുടങ്ങി ഒരുവര്‍ഷമാകുമ്പോഴും പട്ടയം നല്‍കാനും സംവിധാനമായില്ല. കോളനിയിലെത്തിയ ദളിത്, ആദിവാസി നേതാക്കളോട് കുടുംബങ്ങള്‍ പരാതിയുടെ കെട്ടഴിച്ചു. പുനരധിവാസ ഭൂമിയിലെ ദുരിതസ്ഥിതി സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് നേതാക്കള്‍ ഉറപ്പുനല്‍കി. ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്തും ജില്ലാ വൈസ് പ്രസിഡന്റ് പുല്ലൂര്‍ കുഞ്ഞിരാമനും സംഘത്തോടൊപ്പമുണ്ടായിരുന്നു.

ഞങ്ങള്‍ക്ക് ലഭിച്ചത് അഭയാര്‍ത്ഥി ക്യാമ്പുകളേക്കാള്‍ ദുരിതജീവിതം: ചെങ്ങറ സമരക്കാര്‍

Keywords: Periya, Chengara strikers, Government, Neglect, Protest, Visit, BJP, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia