ജ്വല്ലറികളില്‍ വിതരണം ചെയ്യാനായി നികുതി വെട്ടിച്ച് കൊണ്ടുവന്ന ആഭരണങ്ങള്‍ പിടികൂടി
Feb 4, 2017, 17:36 IST
കാസര്‍കോട്: (www.kasargodvartha.com 04.02.2017) ജ്വല്ലറികളില്‍ വിതരണം ചെയ്യാനായി നികുതി വെട്ടിച്ച് കൊണ്ടുവന്ന ആഭരണങ്ങള്‍ പിടികൂടി. നികുതി വെട്ടിച്ച് കാസര്‍കോട്ടെ വിവിധ ജ്വല്ലറികളില്‍ വിതരണം ചെയ്യാനായി കൊണ്ടുവന്ന 12 കിലോഗ്രാം വെള്ളി ആഭരണങ്ങളാണ് വാണിജ്യനികുതി ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.
5.5 ലക്ഷത്തോളം രൂപ വിലമതിക്കുന്ന വെള്ളി ആഭരണങ്ങള്‍ കാസര്‍കോട് ടൗണില്‍ വച്ച് ഇന്റലിജന്‍സ് സ്‌ക്വാഡ് നമ്പര്‍ ഒന്ന് സാഹസികമായി പിടികൂടുകയായിരുന്നു.
ഇന്റലിജന്‍സ് അസിസ്റ്റന്റ് കമ്മിഷണര്‍ പി സി ജയരാജന്റെ നിര്‍ദേശാനുസരണം ഓഫീസര്‍ എസ് ഗണേശ, ഇന്‍സ്‌പെക്ടര്‍ കെ പ്രദീപ് എന്നിവരാണ് ആഭരണം പിടികൂടിയത്. 83,250 രൂപ പിഴയടച്ച് ആഭരണങ്ങള്‍ വിട്ടുനല്‍കി.
Keywords: Kerala, kasaragod, Jewellery, Tax, seized, Silver ornaments seized, Intellegence,